കെഎഫ്‌സിയുടെ അതേ രുചിയില്‍ ഫ്രൈഡ് ചിക്കന്‍; വീട്ടിൽ ഞൊടിയിടയിലുണ്ടാക്കാം
ഞൊടിയിടയിലുണ്ടാക്കാം കെഎഫ്‌സിയുടെ അതേ രുചിയില്‍ ഫ്രൈഡ് ചിക്കന്‍. വളരെ സിംപിളായി ഫ്രൈഡ് ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
1. ചിക്കന്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം
2. കാശ്മീരി ചില്ലി പൗഡര്‍ -മൂന്ന് ടീസ്പൂണ്‍
കുരുമുളകു പൊടി – രണ്ട് ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –
രണ്ടു ടീസ്പൂണ്‍
നാരങ്ങാനീര്- മൂന്ന് ടീസ്പൂണ്‍
റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
3. കോണ്‍ഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ്
അരിപ്പൊടി – അരക്കപ്പ്
കോണ്‍ േഫ്ലാര്‍ – അരക്കപ്പ്
കുരുമുളകു പൊടി – ഒരു ടീസ്പൂണ്‍
ഇറ്റാലിയന്‍ സീസണിങ് – രണ്ട്
ടീസ്പൂണ്‍
മുട്ടവെള്ള – 4 മുട്ടയുടേത്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകള്‍ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക.
മൂന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക.
ചിക്കന്‍ കഷണങ്ങള്‍ ഇതില്‍ പൊതിഞ്ഞ് മുട്ടയുടെ വെള്ളയില്‍ മുക്കി വറുത്തെടുക്കാം.
ചൂടോടെ കുട്ടികള്‍ക്കു നല്‍കാവുന്നതാണ്.