ദിവസേന ഒരു ലഡു കഴിച്ചാൽ മാത്രം മതി; നര പൂർണമായും മാറും

 

കഠിനമായ മുടി കൊഴിച്ചിൽ, നര, ചർമ രോഗങ്ങൾ, മുട്ടുവേദന, ശരീരവേദന, ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാത്തവർ ഇന്ന് കുറവാണ്. ഇതിനെല്ലാം പരിഹാരമായി ഒരു ഹെൽത്തി ലഡു വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ബദാം - 50 ഗ്രാം

മത്തങ്ങാക്കുരു - 50 ഗ്രാം

സൺഫ്ലവർ സീഡ് - 50 ഗ്രാം

ഫ്ലാക്‌സീഡ് - 50 ഗ്രാം

ചിയാ സീഡ് - 50 ഗ്രാം

എള്ള് - 50 ഗ്രാം

ഈന്തപ്പഴം - 50 - 100 ഗ്രാം (മധുരം അനുസരിച്ച്)

തയ്യാറാക്കുന്ന വിധം

ഒരു പാൻ നന്നായി ചൂടാക്കി അതിലേക്ക് ഈന്തപ്പഴം ഒഴികെയുള്ള ചേരുവകൾ ചെറിയ ഫ്ലെയിമിൽ നന്നായി ചൂടാക്കുക. 15 മിനിട്ട് ഇങ്ങനെ വറുത്തെടുക്കണം. കരിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഇവ നന്നായി തണുക്കുമ്പോൾ മിക്‌സിയിൽ പൊടിച്ചെടുക്കാവുന്നതാണ്. നന്നായി പൊടിഞ്ഞ് കഴിയുമ്പോൾ അതിലേക്ക് കുരു കളഞ്ഞ ഈന്തപ്പഴം കൂടി ചേർത്ത് വീണ്ടും നന്നായി അരയ്‌ക്കുക. ശേഷം ഈ പൊടി ലഡുവിന്റെ രൂപത്തിൽ ഉരുട്ടിയെടുക്കുക. നനവില്ലാത്ത പാത്രത്തിൽ അടച്ച് വച്ചാൽ അഞ്ച് ദിവസം വരെ കേടുകൂടാതെയിരിക്കും.

കഴിക്കേണ്ട വിധം

നല്ല രീതിയിൽ മുടികൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ ദിവസേന മൂന്ന് ലഡു വീതം കഴിക്കാവുന്നതാണ്. അല്ല എങ്കിൽ ദിവസത്തിൽ ഒന്നോ രണ്ടോ വീതം കഴിച്ചാൽ മതി.