പുട്ടും പഴവും കൂട്ടിക്കുഴച്ച് കഴിക്കുന്നവരാണോ?; ഒളിഞ്ഞിരിക്കുന്ന വലിയ അപകടം

 

കേരളത്തിൽ പൊതുവെ പ്രഭാത ഭക്ഷണത്തിന് നമ്മൾ പുട്ട്, ദോശ, അപ്പം, ഇഡ്ഡലി എന്നിവയാണ് തിരഞ്ഞെടുക്കുന്നത്. അതിൽ പുട്ട് മലയാളികൾക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. രാവിലെ അതിവേഗം പുട്ട് ഉണ്ടാകാൻ കഴിയും. എന്നാൽ രാവിലെ പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. രാവിലെ പുട്ടും പഴവും ചേർത്തുള്ള കോംബിനേഷൻ അത്ര നല്ലതല്ല.

പുട്ടും പഴവും ചേർത്ത് കഴിച്ചാൽ ദഹനപ്രക്രിയയെ പോലും അത് ബാധിക്കുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം എടുക്കും ഇവ ദഹിക്കാൻ. കൂടാതെ നെഞ്ചെരിച്ചിലിനും പുളിച്ച് തികട്ടലിനും കാരണമാകും.

പുട്ടിൽ അന്നജത്തിന്റെ അളവ് കൂടുതലാണ്. പഴത്തിൽ പഞ്ചസാരയുണ്ട്. അതിനാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതിൽ വർദ്ധിക്കുന്നതിന് ഇത് ഇടയാക്കും. ഇത് നിയന്ത്രിക്കാൻ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടതായും ഉണ്ട്. ഇതും ഭാവിയിൽ ദോഷം ചെയ്‌തേയ്ക്കാം. അതിനാൽ പതിവായി ഈ കോമ്പിനേഷൻ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുട്ടിനൊപ്പം കടലയോ ചെറുപയറോ കഴിക്കുന്നത് നല്ലതാണ്.