ലൈംഗികത ശരിയായി ആസ്വദിക്കണോ?; ദാ ഈ വ്യായാമങ്ങൾ പരീക്ഷിക്കാം

 

ലൈംഗിക ജീവിതം കൂടുതൽ സംതൃപ്തമാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ പറയുന്ന വ്യായാമങ്ങൾ സഹായിക്കും

ഹൈ ഇന്റൻസിറ്റി കാർഡിയോ വ്യായാമങ്ങൾ
ഹൃദയാരോഗ്യം ലൈംഗിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. ലൈംഗികതയിൽ ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ് ഉദ്ധാരണവും യോനിയിലെ ലൂബ്രിക്കേഷനും. ഈ ശാരീരിക വ്യവസ്ഥകൾക്ക് ഹൃദയധമനികളാണ് ശക്തി നൽകുന്നത്. ശരിയായ രക്തപ്രവാഹം ഇല്ലെങ്കിൽ ഈ ശാരീരിക വ്യവസ്ഥയിലേക്ക് എത്താൻ പ്രശ്നം നേരിടാം. എയ്റോബിക് വ്യായാമം ഉത്തേജനം വർദ്ധിപ്പിക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. നിങ്ങളുടെ ഫിറ്റ്നസ് നിലയെ ആശ്രയിച്ച്, ഓട്ടം, സൈക്ലിംഗ് സ്പ്രിന്റുകൾ, വേഗത്തിൽ സ്റ്റെയർ കയറുന്നത്, അല്ലെങ്കിൽ ഹൈ ഇന്റൻസിറ്റി കാർഡിയോ പരിശീലനം എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.

കെഗൽ വ്യായാമങ്ങൾ
സ്ത്രീകളുടെ പെൽവിക് ഫ്ലോറിന്റെ ആരോഗ്യം ആരോഗ്യപൂർണമായ സെക്സിൽ ഏറെ പ്രധാനമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 10% മുതൽ 20% വരെ സ്ത്രീകൾ ലൈംഗിക വേളയിൽ വേദന അനുഭവിക്കുന്നു എന്നൊരു പഠനം വന്നിരുന്നു. നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികൾ ദുർബലമോ ഇറുകിയതോ ആയിരിക്കുമ്പോൾ, ശക്തമായ രതിമൂർച്ഛ അനുഭവപ്പെടണമെന്നില്ല. ഇറുകിയ പെൽവിക് ഫ്ലോർ പേശികൾ ലൈംഗിക വേളയിൽ വേദനാജനകമായ അനുഭവം നൽകും. ആരോഗ്യമുള്ള പെൽവിക് ഫ്ലോർ പേശികൾക്ക് സങ്കോചിക്കാനും വികസിക്കാനും ശക്തിയും വഴക്കവും ആവശ്യമാണ്. പെൽവിക് ഫ്ലോർ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണ് കെഗൽ വ്യായാമങ്ങൾ. ഇടുപ്പിന് ചുറ്റുമുള്ള പേശികൾക്ക് വേണ്ടിയുള്ള വളരെയധികം ഗുണങ്ങൾ ഉള്ള ഒരു വ്യായാമമാണ് ഇത്.

അരക്കെട്ട് ഉയർത്തുക
മിക്ക ആളുകളും മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരാവാം. ഈ ഇരിപ്പ് ഇടുപ്പ് പേശികൾ, ലിഗമെന്റുകൾ എന്നിവ ഇറുകാൻ കാരണമാകും. നിങ്ങളുടെ ഇടുപ്പ് ഇറുകിയിരുന്നാൽ, ലൈംഗികവേളയിൽ പുറം വേദനയും ഇടുപ്പ് വേദനയും അനുഭവപ്പെടാം. നിങ്ങളുടെ ഹിപ് മൊബിലിറ്റി മെച്ചപ്പെടുത്തുന്നത് നിങ്ങളുടെ ശരീരത്തെ കൂടുതൽ സുഖകരമായി ചലിപ്പിക്കാൻ സഹായിക്കുകയും ലൈംഗികവേളയിലെ വേദനകളെ മെച്ചപ്പെടുത്തുകയും ചെയ്യും. ഡൈനാമിക് വ്യായാമങ്ങളായ ഡീപ് സ്‌ക്വാട്ടുകൾ, ഗ്ലൂട്ട് ബ്രിഡ്ജുകൾ എന്നിവ ഇടുപ്പുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

കോർ സ്ട്രെങ്ത്ത് വർദ്ധിപ്പിക്കുക
നിങ്ങളുടെ കോർ സ്ട്രെങ്ത്ത് മികച്ചതാണെങ്കിൽ, ലൈംഗിക വേള കൂടുതൽ ആസ്വാദ്യകരമായി തീരും. ശക്തമായ കോർ പേശികൾ ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവുമെല്ലാം അനുഭവപ്പെടുന്ന നടുവേദനയും ഇടുപ്പു വേദനയും കുറയ്ക്കാൻ സഹായിക്കും.

അഞ്ച് മിനിറ്റ് യോഗ 
ഹിപ് മൊബിലിറ്റി മെച്ചപ്പെടുത്താനും കോർ സ്ട്രെങ്ത്ത് വർദ്ധിപ്പിക്കാനും യോഗ സഹായിക്കും. സാവധാനത്തിലും, ആഴത്തിലുമുള്ള, ഡയഫ്രാമാറ്റിക് ശ്വസനം പരിശീലിക്കുന്നത് ലൈംഗികതയ്ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ശരീരത്തിന്റെ പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെയും പെൽവിക് ഫ്ളോറിനെയും റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കാനും യോഗ മികച്ചതാണ്. സമ്മർദ്ദമാണ് പലപ്പോഴും ശരിയായ ഉദ്ധാരണത്തിനു വിഘ്നം സൃഷ്ടിക്കുന്നത്.