ഫിഷ് ബിരിയാണി എളുപ്പത്തിൽ തയാറാക്കാം; വീട്ടിൽ തന്നെ
ഫിഷ് ബിരിയാണി വീട്ടിൽ തന്നെ തയാറാക്കിയാലോ?
ചേരുവകൾ
നെയ്മീൻ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കശ്മീരി മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ്
പെരുംജീരകം പൊടി 2 ടീസ്പൂൺ
ഗരം മസാല പൊടി 1/2 ടീസ്പൂൺ
വെളിച്ചെണ്ണ 1/2 കപ്പ്
ഉള്ളി 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 3 ടീസ്പൂൺ
തക്കാളി 2 എണ്ണം
പെരുംജീരകം പൊടി 1 ടീസ്പൂൺ
ഗരം മസാല പൊടി 1 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
വെള്ളം 1/2 കപ്പ്
മല്ലിയില
അരിക്ക്
കൈമ അരി 3 കപ്പ്
വെളിച്ചെണ്ണ 2 ടീസ്പൂൺ
നെയ്യ് 2 ടീസ്പൂൺ
കറുവാപ്പട്ട 1 എണ്ണം
ഏലം 4 എണ്ണം
ഗ്രാമ്പൂ 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
സവാള 1 എണ്ണം
ഉപ്പ്
തിളപ്പിച്ചാറിയ വെള്ളം 6 1/2 കപ്പ്
നാരങ്ങ നീര്
(അരിയുടെ പാചക സമയം 12 മിനിറ്റ്)
അലങ്കാരത്തിനായി
നെയ്യ് 2 ടേബിൾസ്പൂൺ / കശുവണ്ടിയും ഉണക്കമുന്തിരിയും / മല്ലിയില / ഗരം മസാല പൊടി 1 ടീസ്പൂൺ )
തയാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി എടുക്കാം. ആവശ്യത്തിനുള്ള മഞ്ഞപ്പൊടി, ഉപ്പ്, മുളക്‌പൊടി, മല്ലിപ്പൊടി(പെരുംജീരകം, കുരുമുളക് ഏലയ്ക്ക, കറുവപട്ട ഗ്രാമ്പൂ, ചുവന്ന മുളക് എന്നീവ ചേർത്ത് പൊടിച്ചത്,മസാലയാക്കാം അതിൽ മീൻ പുരട്ടി വയ്ക്കാം. മറ്റൊരു പാത്രത്തിൽ എണ്ണ ചേർത്ത് ഏലയ്ക്കയും കറുവപ്പട്ടയും ഗ്രാമ്പൂവും സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും കശുവണ്ടിയും ചേർത്ത് നന്നായി വഴറ്റാം.
അതിലേക്ക് കുതിർത്ത അരിയും ചേർക്കാം, ആവശ്യത്തിനുള്ള വെള്ളം ചേർത്ത് അരി വേവിക്കാം. അരി വേവുന്ന സമയത്ത് മറ്റൊരു പാനിൽ മസാല പുരട്ടിയ മീൻ വറുത്തെടുക്കാം. ഇനി ബിരിയാണി മസാല ഉണ്ടാക്കാം. ചുവടുരുണ്ട പാത്രത്തിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർക്കാം. അതിലേക്ക് സവാളയും തക്കാളിയും ഗരംമസാലയും ബിരിയാണി മസാലയും ചേർത്ത് നന്നായി വഴറ്റാം, ശേഷം വറുത്ത മീനും ചേർക്കണം. അതിലേക്ക് വെന്ത് പാകമായ ചോറും വറുത്തു കോരിയ സവാളയും നെയ്യ് 2 ടേബിൾസ്പൂൺ / കശുവണ്ടിയും ഉണക്കമുന്തിരിയും / മല്ലിയില / ചേർത്ത് 15 മിനിറ്റ് നേരം ദം ചെയ്യാം. രുചിയൂറും ഫിഷ് ബിരിയാണി റെഡി.