ദിവസവും മീനെണ്ണ ഗുളിക കഴിയ്ക്കാം; ആരോഗ്യ ഗുണങ്ങൾ ചെറുതല്ല, ഏത് പ്രായക്കാർക്കും ശീലമാക്കാം

 

ആരോഗ്യത്തിന് സഹായിക്കുന്നതിൽ പല വൈറ്റമിനുകളും ഏറെ പ്രധാനമാണ്. ഇത് പലതും പല പ്രത്യേക ഭക്ഷണങ്ങളിൽ നിന്നാണ് ലഭിയ്ക്കുകയും ചെയ്യുക.  പോഷകമൂല്യം ഏറെയുള്ള ഒന്നാണിത് മീൻ. അപൂർവമായ, അതേ സമയം ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിലുണ്ട്. എന്നാൽ ഇത് കഴിയ്ക്കാത്തവർക്ക് ഇതിൽ നിന്നുള്ള ഗുണം ലഭ്യമാക്കാൻ ആശ്രയിക്കാവുന്നത് സപ്ലിമെന്റുകളെയാണ്. ഇവിടെയാണ് ഫിഷ് ഓയിൽ അഥവാ മീനെണ്ണ ഗുളികകളുടെ പ്രധാന്യം. ഇത് രണ്ടു തരമുണ്ട്, ഫിഷ് ഓയിൽ (fish oil) അഥവാ മീനെണ്ണയും സീ കോഡ് ഓയിലും.

ഹൃദയാരോഗ്യത്തിന്
മീൻ കഴിയ്ക്കാത്തവരെങ്കിലും കഴിയ്ക്കുന്നവരെങ്കിലും ഇത് ശീലമാക്കുന്നത് നല്ലതാണ്. ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് ഇത്. ഇതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ ഗുളിക.

ഹാർട്ട് സംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞ് നിർത്താൻ സാധിയ്ക്കുന്ന ഒന്നാണ് ഇത്. ധാരാളം അൺസാച്വറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തത്തിലെ ട്രൈഗ്ളിസറൈഡിന്റെ അളവ് താഴ്ത്തുകയും അതുവഴി ഹൃദായാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കണ്ണിന്റെ ആരോഗ്യം
കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണിത്. ഇതിലെ വൈറ്റമിൻ എ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പ്രത്യേകിച്ചും കമ്പ്യൂട്ടറിലും ടിവിയ്ക്കു മുന്നിലുമെല്ലാം സമയം കളയുന്ന ഇപ്പോഴത്തെ തലമുറയ്ക്ക്. കണ്ണിനെ ബാധിയ്ക്കുന്ന ഗ്ലൂക്കോമ പോലുള്ള രോഗങ്ങൾ തടയാൻ ഇത് ഏറെ നല്ലതാണ്.ഡിപ്രഷൻ പോലുളള പ്രശ്നങ്ങൾക്കും ഇതേറെ മികച്ചതാണ്.

ചർമം
ഇത് ചർമത്തിനും ഗുണം നൽകുന്നു. ചർമത്തിന് ഇറുക്കം നൽകുന്ന കൊളാജൻ ഉൽപാദനത്തിന് ഇത് സഹായിക്കുന്നു. ഇതിനാൽ തന്നെ ചുളിവുകൾ വീഴുന്നത് തടയുന്നു. ചർമം അയഞ്ഞ് തൂങ്ങുന്നതും തടയുന്നു. ഇതിനാൽ പ്രായക്കുറവ് തോന്നിപ്പിയ്ക്കും. ഇതിലെ നല്ല കൊഴുപ്പുകൾ ശാരീരിക ആരോഗ്യം എന്നത് പോലെ തന്നെ ചർമാരോഗ്യത്തിനും പ്രധാനപ്പെട്ടതാണ്.

എല്ലിന്റെ ആരോഗ്യം
ഇതിൽ കാൽസ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഇതേറെ മികച്ചതാണ്. വൈറ്റമിൻ ഡി കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. വാത ഫലമായി സന്ധികളിലുണ്ടാകാനിടയുളള നീരും വീർമതയുമെല്ലാം തടുക്കാൻ മീനെണ്ണ ഗുളിക ഏറെ നല്ലതാണ്.

ബ്രെയിൻ 
തടി കുറയ്ക്കാനും വയറിന്റെ ആരോഗ്യത്തിനും മികച്ചതാണ് ഇവ. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഈ ഗുണം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇതേറെ ഗുണം നൽകുന്നു. സ്ത്രീകളിൽ ഈസ്ട്രജൻ ഉൽപാദനത്തിന് ഇത് സഹായിക്കുന്നു. കുട്ടികളിലെ എഡിഎച്ച്ഡി പോലുള്ള പ്രശ്നങ്ങൾക്കും ബ്രെയിൻ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇതേറെ നല്ലതാണ്. കിടക്കാൻ നേരം ഇത് ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കാം.