ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്?; ഭക്ഷണം വിഴുങ്ങരുത്: ഇക്കാര്യങ്ങള്‍ ഉറപ്പായും അറിയണം
ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ ആഹാരത്തിലൂടെ ലഭ്യമാകണം. നമ്മള്‍ കഴിക്കുന്ന ആഹാരം ശരീരം ആഗീരണം ചെയ്യുന്നതിലൂടെയാണ് പോഷകം രക്തത്തിലെത്തുന്നത്. ദഹനം ആരംഭിക്കുന്നത് വായില്‍ നിന്നാണ്.
വായില്‍ വച്ച് ഭക്ഷണം ചെറിയ കഷണങ്ങളാകുകയും ഉമിനീരിലുള്ള ദഹനരസങ്ങളുമായി യോജിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം ആമാശയത്തിലും കുടലുകളിലും തുടരുന്നു. വായില്‍ വച്ച് ചവയ്ക്കുന്നമ്പോള്‍ ഭക്ഷണം എന്‍സൈമുകളായ അമിലേസ്, ലിപേസ് എന്നിവയുമായി യോജിക്കുന്നു. ഈ എന്‍സൈമുകള്‍ കാര്‍ബോഹൈഡ്രേറ്റിനേയും കൊഴുപ്പിനെയും വിഘടിപ്പിക്കുന്നു.
ഒരുകടിയെടുത്ത ഭക്ഷണം 15-20 പ്രാവശ്യം ചവയ്ക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് ഇതില്‍ വ്യത്യാസം വരും. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ചവയ്‌ക്കേണ്ടിവരും. ഇത്തരത്തില്‍ ചവയ്ക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. അല്ലെങ്കില്‍ വയര്‍പെരുക്കവും ഗ്യാസും ഉണ്ടാകാന്‍ സാധ്യതയുണ്ട്.