ചായ കുടിക്കുമ്പോൾ ദാ ഇവ കഴിക്കരുത്; ഇതൊന്ന് അറിഞ്ഞിരിക്കാം

 

പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോടൊപ്പമായിരിക്കും. ചായ മാത്രമായി കുടിക്കാൻ പലർക്കും മടിയാണ്. ചായയോടൊപ്പം ചെറുകടികളും പലഹാരങ്ങളും ബിസ്‌ക്കറ്റുമെല്ലാം നാം കഴിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണവും ചായയോടൊപ്പം കഴിയ്ക്കുന്നത് നല്ലതല്ല. ചിലപ്പോൾ ആരോഗ്യത്തിന് ഹാനികരമായി ഇതു മാറിയേക്കാം. ചായക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം.

  • ചൂടുള്ള ചായയോടൊപ്പം തണുത്ത ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്. പ്രത്യകിച്ച് ഐസ്‌ക്രീം പോലുള്ളവ കഴിക്കുമ്പോൾ ചായ കൂടെ കഴിക്കരുത്. വ്യത്യസ്ത താപനിലയുളള വസ്തുക്കൾ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേട് വരുത്തിവെക്കും. അരമണിക്കൂറെങ്കിലും കഴിയാതെ തണുത്തഭക്ഷണം ചായയോടൊപ്പം കഴിക്കരുത്. ഓക്കാനവും ഛർദ്ദിയും അനുഭവപ്പെടാം.
  • മഞ്ഞളും ചായയോടൊപ്പം കഴിക്കരുത്. മഞ്ഞളിലെ സംയുക്തങ്ങൾ ഉദരപാളികളെ അസ്വസ്ഥപ്പെടുത്തും. നെഞ്ചെരിച്ചിൽ വരാനുള്ള സാധ്യത കൂടുതലാക്കും. നട്സ്, കടല, പിസ്ത എന്നിവ ശരീരത്തിന് വളരെ ഗുണമുള്ളവയാണ് . എന്നാൽ ഇവ ചായയോടൊപ്പം കഴിക്കാനും പലരും താത്പര്യപ്പെടാറുണ്ട്. നട്സിൽ അടങ്ങിരിക്കുന്ന ഇരുമ്പ് ചായയോടൊപ്പം ചേരില്ല.
  • നാരങ്ങയോടൊപ്പം പാൽച്ചായ ചേരില്ല. ശരീരഭാരം കുറക്കാൻ ലെമൺടീ പതിവാക്കുന്നവരുണ്ട്. എന്നാൽ തേയിലയും നാരങ്ങയും തമ്മിൽ ചേരുമ്പോൾ ആസിഡ് റിഫ്ളക്ഷനും അസിഡിറ്റിയ്ക്ക് കാരണമാകും. അസിഡിറ്റി പ്രശ്നമുള്ളവർ അതിരാവിലെ ലെമൺ ടീ കുടിക്കുന്നത് നല്ലതല്ല.
  • ഇരുമ്പ് ധാരാളമായി അടങ്ങിയ ഇലവർഗങ്ങൾ,പയർ, ധാന്യങ്ങൾ മുതലായവ ചായയോടൊപ്പം കഴിക്കരുത്. ഇത് ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയും
  • കടലമാവിൽ തീർത്ത പലഹാരങ്ങളും ചായയും ഒരുമിച്ച് കഴിയ്ക്കുന്നത് നമ്മളിൽ പലരുടേയും ശീലമാണ്. എന്നാൽ ചായയോടൊപ്പം കടലമാവിൽ തീർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വിപരീതഫലമാണ് നൽകുന്നത്. രക്തത്തിൽ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് ഇത് തടസപ്പെടുത്തും. വയറുവേദന, മലബന്ധം തുടങ്ങിയവയായിരിക്കും ഫലം.