ഒറ്റ ഉപയോഗത്തിൽ നര അപ്രത്യക്ഷമാകും; ഇത് ഒന്ന് ഉണ്ടെങ്കിൽ പരീക്ഷിച്ച് നോക്കൂ
വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
വെറ്റില - 4 എണ്ണം
കറിവേപ്പില - ഒരു പിടി
വെള്ളം - 2 ഗ്ലാസ്
ചായപ്പൊടി - 2 ടേബിൾസ്‌പൂൺ
നെല്ലിക്കപ്പൊടി - 3 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ചായപ്പൊടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വെറ്റിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞിട്ട് വീണ്ടും തിളപ്പിക്കുക. വെള്ളം നന്നായി കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. തണുക്കുമ്പോൾ ഇതിനെ അരച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ വെള്ളവും നെല്ലിക്കപ്പൊടിയും ചേർത്ത് യോജിപ്പിച്ച് ചൂടാക്കി ഡൈ രൂപത്തിലാക്കി എടുക്കുക. എട്ട് മണിക്കൂറെങ്കിലും വച്ചശേഷം ഉപയോഗിച്ചാൽ ഫലം ഇരട്ടിയാകും.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ ഡൈ പുരട്ടിക്കൊടുക്കാം. രണ്ട് മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്.