എത്ര നരച്ച മുടിയും ഇനി കറുപ്പാക്കാം; ചെറുനാരങ്ങ ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി

 

മുടി എപ്പോഴും പ്രകൃതിദത്തമായ രീതിയിൽ സംരക്ഷിക്കുന്നതാണ് നല്ലത്. മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ നമുക്ക് പരിഹാരം കാണാൻ കഴിയും. കൂടാതെ ഈ വഴികൾ മുടിക്ക് ഒരിക്കലും ദോഷം ചെയ്യുകയുമില്ല. അത്തരത്തിൽ നര അകറ്റാൻ കഴിയുന്ന ഒരു പ്രകൃതിദത്ത മാർഗം നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

1,​ വെളിച്ചെണ്ണ

2,​നെല്ലിക്ക

3,​ നാരങ്ങ

തയ്യാറാക്കുന്ന വിധം

ഒന്നോ രണ്ടോ സ്‌പൂൺ വെളിച്ചെണ്ണ എടുത്ത് ഇതിൽ ഒരു ടീസ്‌പൂൺ നെല്ലിക്കാപ്പൊടിയും പകുതി ചെറുനാരങ്ങാ നീരും ചേർക്കുക. ഇതെല്ലാം കലർത്തി നല്ലൊരു പേസ്റ്റാക്കുക. ഇത് മുടിയുടെ വേരുമുതൽ അറ്റം വരെ നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ ശേഷം കഴുകാം. കഴുകുമ്പോൾ ഹെർബൽ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വീര്യം കുറഞ്ഞ ഷാപൂവും ഉപയോഗിക്കാം. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്. നരച്ച മുടി കറുത്തനിറത്തിലേക്ക് മാറുകയും നര വരാതെ തിളക്കമുള്ള മുടി ലഭിക്കുകയും ചെയ്യും.