ബിരിയാണിയും ചിക്കൻ കറിയും വീട്ടിലെ ഗരംമസാലയിൽ തയാറാക്കാം; എളുപ്പമാണ്

 

ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ നല്ല കിടിലൻ സ്വാദും മണവും ഉള്ള ഗരം മസാല തയാറാക്കാം.

ചേരുവകൾ
മല്ലി- നാല് ടേബിൾ സ്പൂൺ
ജീരകം- രണ്ട് ടേബിൾ സ്പൂൺ
പെരുംജീരകം-1 ടേബിൾ സ്പൂൺ
കുരുമുളക്- 1 ടേബിൾസ്പൂൺ
ഗ്രാമ്പൂ 5-6 എണ്ണം
ഏലക്കായ- 2 എണ്ണം
കറുവപ്പട്ട - 2 എണ്ണം
ജാതിക്ക- 1
തക്കോലം- 2 എണ്ണം
കറുവപ്പട്ട ഇല- 3-4ഇലകൾ

തയാറാക്കുന്ന വിധം
ഘട്ടം 1: സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം കൂടി നല്ലതുപോലെ ചട്ടിയിൽ വറുത്തെടുക്കുക. ശേഷം ഇടത്തരം തീയിൽ ഒരു പാൻ വെച്ച് അതിലേക്ക്. മല്ലി, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പൂ എന്നിവ ചേർക്കണം.

ഘട്ടം 2: ബാക്കിയുള്ള സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് അതിലേക്ക് ഏലക്ക, കറുവപ്പട്ട, ജാതിക്ക, തക്കോലം, കറുവപ്പട്ട ഇലകൾ എന്നിവയും ചേർക്കുക. ഒരു മിനിറ്റോളം ഇളക്കുക

ഘട്ടം 3: ഈ മിശ്രിതം നല്ലതുപോലെ തണുപ്പിക്കുക. വറുത്ത മസാലകൾ ഒരു പ്ലേറ്റിലേക്ക് മാറ്റി പൂർണ്ണമായും തണുപ്പിക്കാൻ വെക്കണം.

ഘട്ടം 4: സുഗന്ധവ്യഞ്ജനങ്ങൾ ചൂടാറിയതിന് ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. പിന്നീട് ഇത് വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.

പാചക ഉപയോഗങ്ങൾ
ഈ വീട്ടിലുണ്ടാക്കുന്ന ഗരം മസാല ഉപയോഗിച്ച് നിങ്ങൾക്ക് കറികളും ബിരിയാണികളും സൂപ്പുകളും പോലുള്ള വിവിധ വിഭവങ്ങൾ തയ്യാറാക്കാം. പാചകത്തിന്റെ ഇടക്ക് ചേർക്കാതെ പാചകത്തിന്റെ അവസാനം ചേർക്കുക. ഇത് രുചി വർദ്ധിപ്പിക്കും.