കറിവേപ്പില മാത്രം മതി; പത്ത് മിനിട്ടിൽ മുടി കറുപ്പിക്കാം

 

നര ഉൾപ്പെടെ മുടിയുടെ പ്രശ്‌നങ്ങൾ മാറ്റുന്നതിനായി ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്ന ഒരു ഡൈ പരിചയപ്പെടാം.

 

ആവശ്യമായ സാധനങ്ങൾ

കറിവേപ്പില - മൂന്ന് പിടി

ചിരട്ടക്കരി - ഒടു ടേബിൾസ്‌പൂൺ

തൈര് - ആവശ്യത്തിന്

നാരങ്ങാനീര് - 1 ടേബിൾസ്‌പൂൺ

 

തയ്യാറാക്കുന്ന വിധം

കറിവേപ്പില നന്നായി ചൂടാക്കി കൈ കൊണ്ട് പൊടിച്ചെടുക്കുക. ശേഷം ഇതിനെ ഒരു ഇരുമ്പ് പാത്രത്തിലാക്കി അതിലേക്ക് തൈരും ചിരട്ടക്കരിയും ചേർത്ത് യോജിപ്പിച്ച് രാത്രി മുഴുവൻ അടച്ച് വയ്‌ക്കണം. പിറ്റേന്ന് ഇതിനെ വീണ്ടും നന്നായി യോജിപ്പിച്ച ശേഷം നാരങ്ങാനീരും ചേർത്ത് അരച്ച് തലയിൽ പുരട്ടാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാതെ വേണം കഴുകി കളയാൻ. മാസത്തിൽ മൂന്നോ നാലോ തവണ ഉപയോഗിക്കാം. നാല് തവണ ഉപയോഗിക്കുമ്പോൾ പൂർണമായ ഫലം ലഭിക്കുന്നതാണ്.