ദിവസവും ഓറഞ്ച് കഴിക്കൂ; ഗുണങ്ങൾ നിരവധിയാണ്, അറിയാം
Nov 17, 2023, 16:03 IST
നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ഓറഞ്ച്. വൈറ്റമിൻ സി കൊണ്ട് സമ്പന്നമാണിത്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്.
ഓറഞ്ചിലെ വൈറ്റമിൻ സി ടിഷ്യൂകളുടെ വളർച്ചയ്ക്കും വികാസത്തിനും അതുപോലെ മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും ഉത്തമമാണ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുകയും മലബന്ധം, പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും ഓറഞ്ച് സഹായിക്കുന്നു.