സിനിമ കാണുമ്പോള്‍ ഇനി പോപ് കോണ്‍ കഴിക്കാം; ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല

 

പോപ്കോണ്‍ ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ലഘുഭക്ഷണമാണ്. പോപ്‌കോണ്‍ കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ അറിയാം.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ പ്രധാനമാണ്. പോപ്കോണ്‍ ഒരു മുഴുവന്‍ ധാന്യ ഭക്ഷണമാണ്. പോപ്കോണ്‍ നാരുകളുടെ മികച്ച ഉറവിടമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്തുന്നതിന് പ്രധാനമാണിവ. ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനോ ശ്രമിക്കുന്ന ആളുകള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനാണ്.

പോപ്കോണില്‍ പോളിഫെനോള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നു. ചോളമാണ് പോപ്‌കോണ്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. ചോളത്തില്‍ ഗ്ലൂറ്റന്‍ അടങ്ങിയിട്ടില്ല. അതിനാല്‍ ഗ്ലൂറ്റന്‍ രഹിത ലഘുഭക്ഷണങ്ങള്‍ക്കായി തിരയുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷനാണ്.