ഈ അസുഖമുള്ളവരാണോ?; എന്നാൽ ജീരകം ഉപയോഗിക്കുന്നത് സൂക്ഷിക്കണം

 

ജീരകത്തിന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. എന്നാൽ ജീരകത്തിന് ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആർക്കും അറിയില്ല. ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടൽ അനുഭവപ്പെടുന്നെങ്കിൽ ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.

നെഞ്ചെരിച്ചിൽ ഉള്ളപ്പോൾ ഒരിക്കലും ജീരകം കഴിയ്ക്കരുത്. അമിതമായി ജീരകം കഴിക്കുന്നത് കരളിന് പ്രശ്‌നമുണ്ടാക്കും. കൂടുതൽ കാലം അമിതമായ തോതിൽ ജീരകം ഉപയോഗിച്ചാൽ അത് പലപ്പോവും കരളിനെ പ്രശ്‌നത്തിലാക്കുന്നു. പ്രമേഹ രോഗികകൾക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കാരണം ജീരകം കഴിയ്ക്കുന്നത് പ്രമേഹം വർദ്ധിപ്പിക്കും. പല വിധത്തിലുള്ള അലർജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.

അതേസമയം ആന്റി ഓക്സിഡന്റിന്റെ കലവറയായ ജീരകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ആന്റിസെപ്റ്റിക് ഗുണമുള്ളതിനാൽ ജലദോഷം അകറ്റുന്നതിന് സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച അകറ്റാനും ഉത്തമമാണ് ജീരകം. വിളർച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലർജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നൽകാൻ കഴിയും. കായിക ശേഷി വർദ്ധിപ്പിക്കുക, ശരീരത്തിന് പ്രതിരോധ ശേഷി നൽകുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കും. മുടിയുടെ വളർച്ചത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ജീരകം സഹായിക്കും. (
ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.)