മുഖത്തെ കറുത്ത പാടുകൾ മാറും; രണ്ട് ദിവസത്തിനുള്ളിൽ, എളുപ്പവഴി ഉണ്ട്

 

പലതരം ക്രീമുകൾ ഉപയോഗിച്ചാലും മുഖത്തെ കറുത്ത പാടുകൾ പെട്ടന്ന് മാറാറില്ല. എന്നാൽ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും വളരെ വേഗം തന്നെ മാറും.

മുഖത്ത് ദിവസവും കറ്റാർവാഴ പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ കുറക്കുവാൻ സാധിക്കും. കറ്റാർവാഴ ജെൽ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

മഞ്ഞൾ പായ്ക്ക് പുരട്ടുന്നത് സൂര്യാഘാതത്തിൽനിന്നും ചർമത്തെ സംരക്ഷിക്കുകയും കറുത്ത പാടുകൾ കുറക്കുംകയും ചെയ്യും.

ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാൻ സഹായിക്കും.

കാച്ചാത്ത പാലിൽ മെലാനിന്റെ ഉൽപാദനത്തെ കുറയ്ക്കുവാനും ചർമത്തിലെ ചൊറിച്ചിലും പൊള്ളലും ശമിപ്പിക്കുവാനും ഇരുണ്ട പാടുകൾ കുറയ്ക്കുവാനും സഹായിക്കും.

മുഖക്കുരുവും ചർമത്തിന്മേലുള്ള കറുത്ത പാട് മാറ്റാനും ചന്ദനം വളരെ ഫലപ്രദമാണ്.

രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും തേനും ചേർക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചർമ്മം ഉള്ളവർക്ക് വെള്ളിച്ചെണ്ണയും ചേർക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

(ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.)