ഇനി കെമിക്കൽ ക്രീം വേണ്ട; നിറം വയ്ക്കാൻ തക്കാളിക്കൊപ്പം ഇത് ചേർത്ത് മുഖത്ത് പുരട്ടി നോക്കൂ

 

മുഖ സൗന്ദര്യത്തിൽ വില കൂടിയ കെമിക്കൽ ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇതിലെ പല ക്രീമുകളും ഗുണത്തെക്കാൾ ഏറെ ദോഷമാണ് നൽകുന്നത്. അടുത്തിടെ വെളുക്കാൻ ഉപയോഗിച്ച ക്രീം മൂലം ഒരാൾക്ക് വൃക്ക രോഗം വന്ന വാർത്തകൾ കേട്ട് നമ്മളിൽ പലരും ഞെട്ടിയിരുന്നു. അത്തരത്തിൽ ശരീരത്തിന് ദോഷം ചെയ്യുന്ന നിരവധി ക്രീമുകൾ നമ്മുടെ മാർക്കറ്റിൽ ലഭ്യമാണ്. എന്തിനാണ് കെമിക്കൽ ക്രീമുകൾ, മുഖം വെളുക്കാൻ വീട്ടിൽ തന്നെ പ്രകൃതിദത്തമായി നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിൽ ഒന്നാണ് തക്കാളി സ്‌ക്രബർ. അത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
1.തക്കാളി
2.മഞ്ഞൾപ്പൊടി
3.പഞ്ചസാര

തയാറാക്കുന്ന വിധം
ആദ്യം മുഖം നല്ലപോലെ കഴുകിയ ശേഷം ഒരു തക്കാളിയുടെ പകുതി എടുക്കുക. അതിൽ കുറച്ച് പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഇട്ടശേഷം അത് മുഖത്ത് ഉരയ്ക്കുക ( മഞ്ഞൾപ്പൊടി അലർജി ഉള്ളവർക്ക് അത് ഒഴിവാക്കി പഞ്ചസാര മാത്രം ഉപയോഗിക്കാം ). നല്ലപോലെ മുഖത്ത് സ്‌ക്രബ് ചെയ്ത ശേഷം 10മിനിട്ട് അത് മുഖത്ത് തന്നെ വയ്ക്കുക ( കഴുത്തിലും സ്‌ക്രബ് ചെയ്യുക). ശേഷം കഴുകികളയാം. ആഴ്ചയിൽ ഒരു ദിവസം ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. മുഖത്തിന് നിറം വയ്ക്കാൻ സഹായിക്കുന്നു.