സ്റ്റൗ ഇനി ഈസിയായി ക്ലീൻ ചെയ്യാം; കറ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാകും, ഇങ്ങനെയാണ് ചെയ്യേണ്ടത്

 

പാലിന്റെയും, എണ്ണയുടെയും മസാലകളുടെയുമടക്കം നിരവധി കറകൾ സ്റ്റൗവിൽ ഉണ്ടാകും. തുടച്ചുകൊടുത്താൽ അവയെല്ലാം നന്നായി മാറുകയുമില്ല. എന്നാൽ വളരെ എളുപ്പത്തിൽ സ്റ്റൗവിലെ കറ കളയാനുള്ള സൂത്രം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ബേക്കിംഗ് സോഡ. ചെറുനാരങ്ങ, വിം, സ്‌ക്രബർ എന്നിവ മാത്രമേ ഇതിന് ആവശ്യമുള്ളൂ.

സ്റ്റൗവിലെ കറയിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ശേഷം പകുതി നാരങ്ങ കൊണ്ട് നന്നായി തേച്ചുകൊടുക്കുക. അപ്പോൾ തന്നെ കറ ഇളകി വരുന്നത് കാണാം. ശേഷം ഒരു സ്‌ക്രബർ തേച്ചുകൊടുക്കുക. ഇനി ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ചുകൊടുക്കാം. ഒരുവിധപ്പെട്ട കറയെല്ലാം ഇതിനോടകം അപ്രത്യക്ഷമാകും. മുഴുവനായി കറ മാറിയില്ലെങ്കിൽ കുറച്ച് വിം ജെൽ ഒഴിച്ചുകൊടുക്കുക. എന്നിട്ട് സ്‌ക്രബർ ഉപയോഗിച്ച് വീണ്ടും തേച്ചുകൊടുത്താൽ മതി. ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ചും സ്റ്റൗവിലെ കറ കളയാം. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം കറയിൽ പുരട്ടിക്കൊടുക്കാം. അരമണിക്കൂറിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് തേച്ചുകൊടുക്കാം. കറ ഇളകി വരുന്നത് കാണാം. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക.