ഒരു കഷ്‌ണം ഏലയ്‌ക്ക മതി; കൊതുകും ഈച്ചയും പറപറക്കും: ഈ എളുപ്പവഴി പരീക്ഷിച്ച് നോക്കൂ

 

വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കെമിക്കലുകൾ ഇല്ലാതെ കൊതുകുകളെയും ഈച്ചയെയും തുരത്തുന്ന വഴി പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

പഞ്ഞി - ഒരു പിടി

ഗ്രാമ്പു - 4 എണ്ണം

കറുവപ്പട്ട - 1 കഷ്‌ണം

പെരുംജീരകം - 20 എണ്ണം

വയണയില ഉണക്കിയത് - ചെറിയ കഷ്‌ണം

വെളിത്തുള്ളിയുടെ തോല് - ചെറിയ കഷ്‌ണം

ഏലയ്‌ക്കയുടെ തോല് - 2 എണ്ണത്തിന്റേത്

കോട്ടൺ തുണി - 1 എണ്ണം

എള്ളെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഞ്ഞി നന്നായി വിടർത്തി എടുത്ത ശേഷം അതിനുള്ളിലേക്ക് ഗ്രാമ്പു, കറുവപ്പട്ട, പെരുംജീരകം, വയണയില ഉണക്കിയത്, വെളിത്തുള്ളിയുടെ തോല്, ഏലയ്‌ക്കയുടെ തോല് എന്നിവ നിറച്ചശേഷം വിളക്ക് തിരിയുടെ രൂപത്തിലാക്കുക. ഇതിന് മുകളിലേക്ക് കോട്ടൺ തുണി പൊതിഞ്ഞ് വീണ്ടും വിളക്ക് തിരിയുടെ രൂപത്തിലാക്കിയെടുക്കണം. ശേഷം ഒരു മൺവിളക്കിൽ ഈ തിരിയിട്ട് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം.