ഒരിക്കലും മുടി നരയ്‌ക്കില്ല; ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി: മിനിട്ടുകൾകൊണ്ട് ഡൈ തയ്യാറാക്കാം

 

താരനും മുടികൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും വരുന്നുണ്ടെങ്കിൽ അത് നിസാരമായി കാണരുത്. എത്രയും വേഗം ഡോക്‌ടറെ കണ്ട് ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പുവരുത്തുക.

ഇതിന് വീട്ടിൽ ചെയ്യാവുന്ന ചില പരിഹാര മാർഗങ്ങളുണ്ട്. അതാണ് പനിക്കൂർക്ക ഡൈ. ഇത് നര ഇല്ലാത്തവർക്കും ഉപയോഗിക്കാം. മുടി വളരാനും താരൻ മാറാനും ഉത്തമമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ നാച്വറൽ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കഞ്ഞിവെള്ളം - 2 ഗ്ലാസ്

പനിക്കൂർക്കയില - ഒരു പിടി

ചെമ്പരത്തിപ്പൂവ് - 8 എണ്ണം

നെല്ലിക്ക പൊടി - 4 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

പനിക്കൂർക്കയിലയും ചെമ്പരത്തിപ്പൂവും കഞ്ഞിവെള്ളം ചേ‌ർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. ഇതിലേക്ക് നെല്ലിക്കപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം ഒരു ഇരുമ്പ് പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ അടച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച ഡൈ മുടിയിൽ പുരട്ടിക്കൊടുക്കുക. അതിന് മുമ്പ് മുടിയിലും തലയോട്ടിയിലും എണ്ണ തേക്കാവുന്നതാണ്. ഒരു മണിക്കൂർ വച്ചശേഷം മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.