നല്ല സോഫ്റ്റ് ആയ ഇഡ്ഡലി വേണോ?; നല്ലെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ മതി
Sep 5, 2024, 11:21 IST
പ്രഭാതഭക്ഷണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഡ്ഡലിയും സാമ്പാറും. നല്ല പൂ പോലെ സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാൻ ചില പൊടിക്കൈകൾ ചെയ്താൽ മതി. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ അൽപം ഐസ് വെള്ളം ചേർക്കുന്നത് നല്ലതാണ്. ഇത് ഇഡ്ഡലി സോഫ്റ്റ് ആവാൻ സഹായിക്കുന്നു. ഇഡ്ഡലി മാവ് അരച്ചെടുത്ത ശേഷം അതിൽ കുറച്ച് നല്ലെണ്ണ ചേർത്ത് ഇളക്കി വയ്ക്കുക. ഇത് നല്ല ഇഡ്ഡലി നല്ല പൂ പോലെ സോഫ്റ്റാക്കുകയും സ്വാദ് കൂട്ടുകയും ചെയ്യുന്നു. മാവ് അരയ്ക്കുമ്പോൾ അരിയും കുതിർത്ത ഉഴുന്നു വേറെ വേറെ അരച്ചെടുക്കുക. എന്നിട്ട് അവ ഒരുമിച്ച് യോജിപ്പിക്കുന്നതാണ് നല്ലത്. ഇഡ്ഡലി വെന്ത ശേഷം ഇഡ്ഡലിത്തട്ടിൽ അൽപം വെള്ളം തളിച്ച് മൂന്ന് മിനിട്ട് കഴിഞ്ഞ് എടുക്കുക.