ഗ്യാസ് വന്നാൽ കടക്ക് പുറത്ത് എന്ന് പറയാം; ഇതൊക്കെ കഴിക്കു 

 

ഗ്യാസ് പലർക്കും വരുന്ന ഒരു സാധാരണ ബുദ്ധിമുട്ടാണല്ലോ ? ഇതാ ഇവയൊക്കെ കുടിക്കു.. ​ഗ്യാസിനെ അകറ്റി നിർത്താം. 

പുതിനച്ചായ; പുതിനയിലയിട്ട് തയ്യാറാക്കുന്ന ചായ കുടിക്കുന്നത്  ദഹനത്തെ മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന മെന്തോളാണ് ഇതിന് സഹായിക്കുന്നത്.  ജിഞ്ചര്‍ ടീ: ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനത്തിന് സഹായിക്കുന്ന എൻസൈമാണ്. അതിനാല്‍ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. അതുവഴി ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും. ജീരക വെള്ളം ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരകം ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.  ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നവര്‍  ജീരക വെള്ളം കുടിക്കുന്നത് ആശ്വാസം ലഭിക്കാന്‍ ഗുണം ചെയ്യും.  

 നാരങ്ങാ വെള്ളം നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ഗ്യാസ് പോലെയുള്ള ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കാം.  ആപ്പിള്‍ സൈഡര്‍ വിനഗര്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും. 

 പൈനാപ്പിള്‍ ജ്യൂസ് ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കും.  ഇത് വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഗുണം ചെയ്യും.  വെള്ളരിക്കാ ജ്യൂസ് 95 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും.