ഗൂഗിൾ പേയും, ഫോൺ പേയുമൊക്കെ ഉപയോഗിക്കുന്നുണ്ടോ?; ഇവ അറിഞ്ഞിരിക്കാം

 

ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. കയ്യിലുള്ള സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ പണമിടപാട് നടത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ആ നേട്ടം പക്ഷേ, കോട്ടമാവാതിരിക്കാൻ അല്പം ശ്രദ്ധ ആവശ്യമാണ്. അല്ലെങ്കിൽ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഉണ്ടാക്കിയ കാശ് മറ്റുള്ളവർ കൊണ്ടുപോകും. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ഇടപാടുകൾ നടത്തുമ്പോൾ നിസാരമെന്ന് തോന്നുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ വിടുന്നതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ പറ്റുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം

മ്മുടെ അക്കൗണ്ടിന്റെ പിൻ നമ്പർ ആരോടും പറയരുതെന്നത് ഏറ്റവും പ്രധാനകാര്യം. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മറ്റൊരാൾക്ക് പണം അയയ്ക്കാൻ വേണ്ടിമാത്രം പിൻ നമ്പർ അടിച്ചാൽ മതി. സ്വീകരിക്കുന്നതിന് പിൻ നമ്പർ ആവശ്യമില്ല.ക്യൂആർ കോഡ് ഉപയോഗിക്കേണ്ടതും പണം നൽകുമ്പോൾ മാത്രമാണ്. ഇടയ്ക്കിടെ പിൻ നമ്പർ മാറ്റുന്നത് കൂടുതൽ സുരക്ഷിതമാണ്. പക്ഷേ അത് മറന്നുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ടപാടുകൾ നടത്തുന്നതിന് മുമ്പ് നമ്മൾ ആർക്കാണോ പണം നൽകുന്നത് അയാളുടെ യുപിഐ ഐഡി, വ്യക്തിയുടെ പേര് എന്നിവ മനസിലാക്കുക. അല്ലെങ്കിൽ ചിലപ്പോൾ തെറ്റായ ആൾക്കായിരിക്കും പണം എത്തുക. അതുകൊണ്ടും സംശയം തീർന്നില്ലെങ്കിൽ ഒരുരൂപ പോലെ തീരെ കുറഞ്ഞ സംഖ്യ അയച്ചുനോക്കിയശേഷം അത് ലഭിച്ചോ എന്ന് വിളിച്ചുചോദിക്കുക. പണം ലഭിച്ചു എങ്കിൽ വലിയ സംഖ്യ അയയ്ക്കുന്നതിൽ കുഴപ്പമില്ല. ട്രാൻസാക്ഷൻ ലിമിറ്റ് (ഒരുദിവസം കൈമാറാൻ പറ്റുന്ന തുക) ഓപ്ഷൻ പ്രയോജനപ്പെടുത്തിയാൽ റിസ്ക് കൂടുതൽ കുറയ്ക്കാം.

പരിചിതരായ ആൾക്കാരുമായി ഒരിക്കലും സ്ക്രീൻ ഷെയറിംഗ് പോലുള്ളവ നടത്താതിരിക്കുക. അങ്ങനെ ചെയ്താൽ കനത്ത നഷ്ടമായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക എന്ന് തിരിച്ചറിയുക. ബാങ്കിന്റെയും മറ്റുപേരിൽ വരുന്ന ഇ മെയിൽ, വാട്‌സാപ്പ് സന്ദേശങ്ങളിലും വീഴാതിരിക്കുക. ഇതിൽ ഒട്ടുമുക്കാലും വ്യാജമായിരിക്കും.സംശയമുണ്ടെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക.

യുപിഐ ആപ്ലിക്കേഷനുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്നുമാത്രം ഡൗൺലോഡുചെയ്യുക. അല്ലാതെയുള്ളവ ഉറപ്പായും ഒഴിവാക്കുക തന്നെവേണം. യുപിഐ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ ലഭ്യമാക്കാൻ അപ്ഡേറ്റ് ചെയ്യാനും മറക്കരുത്. പൊതു വൈ- ഫൈകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഒഴിവാക്കുക തന്നെവേണം.

ക്കൗണ്ടിൽ എത്രരൂപയുണ്ട്, എത്ര നിങ്ങൾ ചെലവാക്കി, ഇനി ബാക്കി എത്രയുണ്ട് എന്നത് കൃത്യമായി നോക്കിമനസിലാക്കുന്നത് പ്രയോജനം ചെയ്യും. അസ്വാഭാവിക വിനിമയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെടുക.