ചൂടുവെള്ളം മാത്രം മതി; മിനിട്ടുകൾക്കുള്ളിൽ അടുക്കളയിലെ ബ്ലോക്കായ സിങ്ക് ശരിയാക്കാം: ചില പൊടിക്കെെകൾ

 

 അടുക്കളയിൽ സിങ്ക് അഴുക്ക് പിടിക്കുക മാത്രമല്ല ചിലപ്പോൾ അടഞ്ഞ് പോകുകയും ചെയ്യുന്നു. പിന്നെ വെള്ളം കെട്ടി നിന്ന് അടുക്കളയിൽ ദുർഗന്ധം പരക്കും. ഇത്തരത്തിൽ അടഞ്ഞ സിങ്ക് തുറക്കാനും സിങ്ക് അടയാതിരിക്കാനും ചില പൊടിക്കെെകൾ നോക്കിയാലോ?

ചൂടുവെള്ളം

ചെറിയ ഭക്ഷണകണങ്ങളും അഴുക്കും കാരണം സിങ്ക് അടയുമ്പോൾ അതിലേക്ക് ചൂടുവെള്ളം ഒഴിക്കുന്നത് വളരെ നല്ലതാണ്. എണ്ണവിഴുക്ക് പോലുള്ള അഴുക്ക് അലിയിക്കുന്നതിന് ഇത് സഹായിക്കും.

ബേക്കിംഗ് സോഡ -വിനാഗിരി

ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്ക് വൃത്തിയാക്കാൻ വളരെ നല്ലതാണ്. അരക്കപ്പ് ബേക്കിംഗ് സോഡ ഡ്രെയിനിലേക്ക് ഒഴിക്കുക. ശേഷം അരക്കപ്പ് വിനാഗിരി ഒഴിക്കുക. ഇത് 15 മിനിട്ട് അങ്ങനെതന്നെ വയ്ക്കണം. എന്നിട്ട് ചൂടുവെള്ളത്തിൽ കഴുകാം.

ഭക്ഷണപദാർത്ഥങ്ങൾ

പാത്രത്തിലെ ഭക്ഷണപദാർത്ഥങ്ങൾ ചവറ്റുകുട്ടയിൽ ഇട്ടതിന് ശേഷം കഴുകാനായി സിങ്കിൽ ഇടുക. ഭക്ഷണപദാർത്ഥങ്ങൾ സിങ്കിൽ വീണാൽ​ പെട്ടെന്ന് സിങ്ക് അടഞ്ഞ് പോകുന്നു. ആഴ്ചയിൽ ഒരിക്കൽ ചൂടുവെള്ളവും ഡിഷ് വാഷ് സോപ്പും കലർത്തി സിങ്ക് വൃത്തിയാക്കുക.

തേയില -​ കാപ്പിപ്പൊടി

ചായ ഇട്ടതിന് ശേഷം അരിച്ചെടുക്കുന്ന തേയില,​ കാപ്പിപ്പൊടി എന്നിവ സിങ്കിൽ ഇടരുത്. ഇത് സിങ്ക് അടയുന്നതിന് ഒരു പ്രധാനകാരണമാണ്. അവ ചവറ്റുകുട്ടയിൽ ഇടുന്നതാണ് നല്ലത്.