വൈകുന്നേരങ്ങളിൽ വൈകി ചായയോ കേഫിയോ കുടിക്കുന്നവർ കേൾക്കു...!
വൈകുന്നേരങ്ങളിൽ വൈകി ചായയോ കേഫിയോ കുടിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം. രാത്രി ചായ കുടിച്ചാല്‍ എന്തെങ്കിലും അസുഖങ്ങള്‍ വരുമോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്ന് നോക്കാം. ഉത്കണ്ഠ വര്‍ദ്ധിക്കും
പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഇത് കാരണമാകുന്നു. ദിനവും രാവിലെ ചായ കുടിക്കുന്നത് പോലെയല്ല രാത്രിയിലെ ഒരു കപ്പ് ചായ കുടിക്കുന്നത്. ഇത് ഉറക്കമില്ലായ്മക്ക് കാരണമാകും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ മനംപുരട്ടല്‍ ഉണ്ടാവാം. എന്നാല്‍ രാത്രിയിലെ ഒരു കപ്പ് കാപ്പിയില്‍ പലപ്പോഴും മനംപുരട്ടലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിലുള്ള ടാനിന്‍ നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങൡലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ രാത്രി കുടിക്കുന്ന ഒരു കപ്പ് ചായ ദഹനത്തെ പ്രതിരോധിക്കുകയും അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ശേഷം ഉറങ്ങാന്‍ കിടക്കുമ്പോൾ പലപ്പോഴും പലരും ഒരു കപ്പ് ചായയില്‍ അഭയം തടുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് തലവേദന പോലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ചായ കുടിക്കുന്നത് വഴി കഫീന്‍ കൂടുതലാവുന്നത് തലവേദനയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.