എല്ലായിടത്തും പല്ലിയാണോ പ്രശ്‌നം?; ഈ നാലു കാര്യങ്ങള്‍ ചെയ്ത് പല്ലിയെ ഓടിക്കാം

 

എല്ലാ വീടുകളിലെയും പ്രധാന പ്രശ്‌നം പല്ലികള്‍ ആയിരിക്കാം. അടുക്കളയില്‍ മുറികളില്‍ എന്തിന് ബാത്ത്‌റൂമില്‍ വരെ പല്ലി ശല്യം ആയിരിക്കും. എന്നാല്‍ ചില വഴികള്‍ ഉണ്ട് പല്ലികളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍.

ഈ നാലു വഴികളിലൂടെ പല്ലികളെ ഇനി വീട്ടില്‍ നിന്നും ഓടിച്ചു വിടാം. വീട്ടിലുള്ള നിസ്സാര കാര്യങ്ങളിലൂടെയാണ് പല്ലികളെ വീട്ടില്‍ നിന്നും തുരത്താന്‍ സാധിക്കുന്നത് എന്നതാണ് ഇതിലെ സവിശേഷത.

  • പല്ലികളെ തുരത്താനുള്ള നല്ലൊരു വഴിയാണ് മുട്ടത്തോട് പ്രയോഗം. മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മുട്ട തോടുകള്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് പല്ലിയുടെ സാന്നിധ്യം ഇല്ലാതാക്കും.
  • പെപ്പര്‍ സ്‌പ്രേ അഥവാ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചും പല്ലികള തുരത്താം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാവുന്നതാണ് കുരുമുളക് സ്പ്രെ. ഇതിനായി ഒരു സ്‌പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. ഇനി പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക. ഇങ്ങനെ ചെയ്യുന്നതും പല്ലികളെ തുരത്താന്‍ സഹായിക്കും.
  • ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധവും പല്ലികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതിനാല്‍ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പല്ലികള്‍ മറഞ്ഞിരിക്കുന്ന കര്‍ട്ടനുകള്‍ക്ക് പിന്നിലോ വാതിലിന്റെ ഇടയിലോ തളിക്കുക. അല്ലെങ്കില്‍ വെളുത്തുള്ളി കഷ്ണങ്ങളോ ഉള്ളി കഷ്ണങ്ങളോ പല്ലികളില്‍ വരുന്നിടത്ത് വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് അവയെ എളുപ്പത്തില്‍ വീട്ടില്‍ നിന്ന് അകറ്റാന്‍ സഹായിക്കും.
  • പല്ലികള്‍ക്ക് അധികും ചൂടോ തണുപ്പോ താങ്ങാനാകില്ല. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തണുത്ത വെള്ളം ഒഴിച്ചാല്‍ പല്ലികളെ തുരത്താന്‍ സാധിക്കും. പല്ലികള്‍ എത്തുമ്പോള്‍ അവയുടെ മുകളിലേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതും ഗുണം ചെയ്യും.