ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നുവോ?; ദാ ഇവ ഒന്ന് അറിഞ്ഞിരിക്കണം
ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ പൊട്ടാസ്യം അനിവാര്യമാണ്. പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശരീരത്തെ ദോഷകരമായിത്തന്നെ ബാധിക്കും. ഹൃദയത്തിന്റെ പ്രവർത്തങ്ങൾ കൃത്യമായി നടക്കണമെങ്കിൽ പൊട്ടാസ്യം അനിവാര്യഘടകമാണ്. പൊട്ടാസ്യത്തിൻറെ അളവിലുണ്ടാകുന്ന മാറ്റം തലച്ചോർ, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്.
രക്ത പരിശോധനയിൽ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. പൊട്ടാസ്യത്തിൻറെ അളവ് കുറയുമ്പോൾ ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടും. ഹൃദയരോഗങ്ങൾ, സിറോസിസ് തുടങ്ങിയ അസുഖമുള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ കാര്യമായി ബാധിക്കും. ഇത് ചിലപ്പോൾ ഹൃദയാഘാതത്തിന് തന്നെ കാരണമായേക്കും. പേശികളുടെ ബലക്കുറവ്, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം.