കൊളസ്ട്രോൾ കാരണം ബുദ്ധിമുട്ടിലാണോ?; വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കാം: കൊളസ്ട്രോൾ കുറയ്‌ക്കാം
കൊളസ്ട്രോൾ കാരണം നിങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണോ, വെളുത്തുള്ളി നിങ്ങളെ ഇതിൽ നിന്നും രക്ഷനേടാൻ സഹായിക്കും. കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള വിവിധ പ്രശ്നങ്ങളിലേക്ക് വഴി വയ്‌ക്കും. തെറ്റായ ഭക്ഷണശീലവും കൊളസ്ട്രോൾ കൂടുന്നതിന് പ്രധാന കാരണമാണ്. ഭക്ഷണ കാര്യത്തിൽ നമ്മൾ ശ്രദ്ധ ചെലുത്തിയ കൊളസ്ട്രോളിന് ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും.
ചീത്ത കൊളസ്ട്രോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും അമിതവണ്ണം ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ചേരുവയാണ് വെളുത്തുള്ളി. ഇതിൽ അടങ്ങിയിരിക്കുന്ന ‘അലിസിൻ’ എന്ന സൾഫർ സംയുക്തത്തിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട് ഉള്ളതിനാൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ട്.
വെളുത്തുള്ളിയിൽ അടങ്ങിയ വൈറ്റമിൻ സി, ബി6 ,മാംഗനീസ്, സെലീനിയം എന്നിവ കൊളസ്ട്രോളിനെ കുറയ്‌ക്കുന്നതിന് സഹായിക്കും. ദിവസവും ഒരല്ലി വെളുത്തുള്ളി ശീലമാക്കുന്നത് കൊളസ്ട്രോളിന്റെ അറവ് അളവ് 10% വരെ കുറയ്‌ക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്‌ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു പ്രധാന മാർഗ്ഗമാണ് വെളുത്തുള്ളി ചായയും തേൻ ചേർത്തുമൊക്കെ കഴിക്കുന്നത്. 3 4 കഷണങ്ങളാക്കി മുറിച്ചതിന് ശേഷം ഒരു സ്പൂണിൽ ഇട്ട് അതിലേക്ക് അര സ്പൂൺ തേൻ ഒഴിക്കുക. ഇത് രണ്ടു മിനിറ്റ് നേരം മാറ്റിവെച്ചതിനു ശേഷം നല്ലതുപോലെ ചവച്ചരച്ച് ഇറക്കുക. വെളുത്തുള്ളി അമിതമായി കഴിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതും ആവശ്യമാണ്.