സൗന്ദര്യം എന്നതിനേക്കാൾ സ്ത്രീ ശ്രദ്ധിക്കുന്ന പുരുഷ ശരീരം: സ്ത്രീ താൽപ്പര്യങ്ങൾ അറിയാം

 

പുരുഷ സൗന്ദര്യം എന്നതിനേക്കാൾ സ്ത്രീകൾ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ പുരുഷ ശരീരത്തിൽ ഉണ്ട്. മെലിഞ്ഞതും തടിച്ചതും സിക്സ്പാക്കും എല്ലാം സ്ത്രീകൾ ശ്രദ്ധിക്കുന്നു. പുരുഷൻമാരിൽ സ്ത്രീകൾ ആകൃഷ്ടരാവുന്ന ചില ശാരീരിക പ്രത്യേകതകളെക്കുറിച്ച് പക്ഷേ പറയാതിരിക്കാൻ ആവില്ല.

ശാരീരിക രൂപവും പ്രണയത്തിലും ദാമ്പത്യത്തിലും വളരെയധികം പ്രാധാന്യം അർഹിക്കുന്നത് തന്നെയാണ്. പലപ്പോഴും പുരുഷന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിന് ശാരീരിക രൂപം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. നിറത്തേക്കാൾ ചില കാര്യങ്ങൾ സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കുന്നു. ഒരു പുരുഷന്റെ ശരീരത്തിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന ചില ശരീരഭാഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കണ്ണുകൾ
പലപ്പോഴും സത്രീകൾ ആദ്യം ശ്രദ്ധിക്കുന്നത് കണ്ണുകൾ തന്നെയാണ്. കണ്ണുകളിലെ പ്രത്യേകത ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതിന് കണ്ണുകൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഒരു വ്യക്തിയുടെ സ്വഭാവത്തേയും അവരുടെ താൽപ്പര്യങ്ങളേയും എല്ലാം കണ്ണുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. ദയയും സ്നേഹവും മറ്റ് വികാരങ്ങളെല്ലാം തന്നെ കണ്ണുകളിലൂടെ പ്രകടിപ്പിക്കാൻ സാധിക്കുന്നു. ഒരു നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിന് കണ്ണുകൾ എപ്പോഴും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

പുഞ്ചിരി
ഒരു പുരുഷന്റെ പുഞ്ചിരി അതിമനോഹരമാണ്, പുരുഷന്റെ മാത്രമല്ല ഒരു മനുഷ്യന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരികൾ എല്ലാം തന്നെ അതിമനോഹരം തന്നെയാണ്. സ്ത്രീകളെ ആകർഷിക്കുന്ന തരത്തിലുള്ള പുഞ്ചിരികൾ ധാരാളമുണ്ട്. പലപ്പോഴും ഇത് ആദ്യം നിങ്ങളിൽ നിറക്കുന്ന വികാരം സൗഹൃദമാണ്. പതിയേയാണ് പ്രണയത്തിലേക്ക് നിങ്ങൾ എത്തുന്നത്. നിങ്ങളോടുള്ള വിശ്വാസം വളർത്തുന്നതിനുള്ള ഒരു മാർഗ്ഗം എന്നത് പുഞ്ചിരി തന്നെയാണ് എന്നതാണ് സത്യം. എത്ര ദേഷ്യമാണെങ്കിലും ഒരു പുഞ്ചിരിയിൽ എല്ലാം അലിഞ്ഞ് ചേരുന്നു.

കൈകൾ
ബലിഷ്ഠമായ ശക്തമായ കൈകൾ സ്ത്രീകൾ ആഗ്രഹിക്കുന്നതും അല്ലെങ്കിൽ ശ്രദ്ധിക്കുന്നതുമായ ഒരു കാര്യമാണ്. തനിക്ക് ആശ്വാസവും സംരക്ഷണവും നൽകുന്നതിന് ഈ കൈകൾ ധാരാളമെന്ന ആത്മവിശ്വാസം സ്ത്രീകളിൽ പലർക്കും ഉണ്ടാവുന്നു. പലപ്പോഴും സ്ത്രീകൾ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് കൈകൾ എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പരുക്കൻ കൈകൾ എപ്പോഴും സ്ത്രീകൾ പുരുഷന്റെ സാഹസികതയെ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ സ്ത്രീകൾ എപ്പോഴും ശ്രദ്ധിക്കുന്നത് പുരുഷന്റെ കൈകൾ തന്നെയാണ്.