ചായ ഇട്ടിട്ടില്ലാത്തവർക്ക് പോലും തയാറാക്കാം; ഇത്ര രുചിയുള്ള ചായ മുമ്പ് കുടിച്ചിട്ടുണ്ടാകില്ല; അഞ്ച് മിനിട്ട് മതി
ചായ പ്രേമികൾക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചായയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതുവരെ ചായ ഇട്ടിട്ടില്ലാത്തവർക്ക് പോലും തയ്യാറാക്കാം എന്നത് മാത്രമല്ല സാധാരണ ചായയെക്കാൾ ഇതിന് രുചിയും കൂടുതലാണ്.
ആവശ്യമായ സാധനങ്ങൾ
വെള്ളം - 2 കപ്പ്
പാൽ - 2 കപ്പ്
ഇഞ്ചി ചതച്ചത് - 1 ചെറിയ കഷ്ണം
ഏലയ്ക്ക - 3 എണ്ണം
ഗ്രാമ്പു - 1
കറുവപ്പട്ട - 1 ചെറിയ കഷ്ണം
തേയിലപ്പൊടി - 2 ടീസ്പൂൺ
പഞ്ചസാര - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
2 കപ്പ് നന്നായി തിളപ്പിക്കുക. അതിലേയ്ക്ക് ചതച്ച ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, തേയിലപ്പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് അരക്കപ്പ് വെള്ളം വറ്റിക്കുക. ശേഷം ഇതിലേയ്ക്ക് രണ്ട് കപ്പ് പാൽ ചേർത്ത് തിളപ്പിക്കണം. പാൽ തിളച്ച് പൊങ്ങുമ്പോൾ തീ കുറച്ച് രണ്ട് മിനിട്ട് തിളപ്പിക്കണം. പഞ്ചസാര കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. ശേഷം അരിച്ച് കുടിക്കാവുന്നതാണ്.