സ്വയംഭോഗം ചെയ്താൽ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ; ഇത് എങ്ങനെ ഒഴിവാക്കാം: ഡോ. മനോജ് ജോൺസൺ 

 

ഒരു സെക്ഷ്വൽ പാർട്ണർ ഇല്ലാതെ തന്നെ സ്വയം ലൈംഗിക അവയവങ്ങളെ സ്റ്റിമുലൈസ് ഇജാക്ക്ലേഷൻ ചെയ്തു സന്തോഷം കിട്ടുന്ന രീതിയാണ് സ്വയംഭോഗം എന്ന് പറയുന്നത്. സ്വയംഭോഗത്തിൽ ആളുകൾക്ക് ഒത്തിരി ഏറെ തെറ്റിദ്ധാരണകൾ ഉണ്ടെന്ന് പാലാ ജോൺ മരിയൻ ഹോസ്പിറ്റൽ ലൈഫ് സ്റ്റൈൽസ് ഫിസിഷ്യൻ ഡോക്ടർ മനോജ് ജോൺസൺ വെളിപ്പെടുത്തുന്നു.

 നമ്മുടെ ഒരു സർവ്വേ രീതി നോക്കുമ്പോൾ ഇന്ത്യയിൽ തന്നെ 70 ശതമാനവും പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നവരാണ്.  സ്ത്രീകളിൽ 40% ത്തോളം സ്വയംഭോഗം ചെയ്യുന്നവരാണ്. സ്വയംഭോഗം ചെയ്യുമ്പോൾ ശരീരം വീക്ക് ആവുകയാണ് ചെയ്യുന്നത് എന്ന് പറയുന്നത് തെറ്റ് ആണ്. സ്വയംഭോഗവും ശരീരം വീക്ക് ആവുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് ഡോക്ടർ വ്യക്തമാക്കുന്നു. 20 വയസ്സിൽ താഴെയുള്ളവരുടെ ശരീരം സ്വയമേ  വീക്ക് ആയിട്ടുള്ളതായിരിക്കും. മുഖക്കുരു ഉള്ള ബോഡി ആയിരിക്കും മുടികൊഴിച്ചിലുള്ള ശരീരമായിരിക്കും ഇവയെല്ലാം സ്വയംഭോഗവുമായി കമ്പയർ ചെയ്യുകയാണ് ചെയ്യുന്നത്.

 അതേപോലെ കല്യാണം കഴിച്ച പുരുഷന്മാരും സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നത് വളരെ കോമണായി  വരികയാണ്. പല രീതിയിലുള്ള സ്ട്രെസ്സിന്റെ പ്രശ്നങ്ങൾ, ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഇവയെല്ലാം സ്വയംഭോഗത്തിലേക്ക് നയിക്കുന്നു. പല ആളുകളുടെയും വിവാഹജീവിതം എടുത്തു നോക്കുമ്പോൾ അതിൽ ഭൂരിഭാഗം ആളുകളുടെ ലൈഫിലും ലൈംഗിക ബന്ധം കാണുന്നില്ല. '15 കൊല്ലത്തിൽ 15 തവണ മാത്രമാണ് ബന്ധപ്പെട്ടതെന്നും കറക്റ്റ് ആയിട്ട് രണ്ട് തവണ സംഭവിച്ചു അങ്ങനെയാണ് രണ്ടു കുട്ടികൾ ഉണ്ടായതെന്ന്' ഒരു വ്യക്തിയുടെ അനുഭവം പങ്കുവെച്ചതായി ഡോക്ടർ വെളിപ്പെടുത്തി.

 നേരത്തെ കല്യാണത്തിന് മുൻപായിരുന്നു സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം കൂടുന്നെതെങ്കിൽ ഇപ്പോൾ കല്യാണത്തിനു ശേഷവും സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്.  നേരിട്ട് ബന്ധപ്പെടാനുള്ള താല്പര്യം കുറയുകയാണ്. സ്വയംഭോഗം ചെയ്യുന്നതിലെ ഏറ്റവും വലിയ നെഗറ്റീവ് പോയിന്റ് ആണിത്. കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ സെക്സ് വീഡിയോസുകൾ കണ്ടുവരുന്നത്  അതിന് അടിമയാക്കുന്നു. ഇതുമൂലം നേരിട്ടുള്ള ലൈംഗിക ബന്ധത്തിന് താല്പര്യം കുറയുകയും സ്വയംഭോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അത് വളരെ നെഗറ്റീവ് ആയിട്ടുള്ള കാര്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി.

 സ്വയംഭോഗം ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെടാറുണ്ട്, ഇത്തരം സാഹചര്യത്തിൽ പങ്കാളിക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. അത് നമ്മൾ അറിയുന്നില്ല.  കുടുംബജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും ഒരേപോലെ ലൈംഗികബന്ധത്തിൽ താല്പര്യമുണ്ടാവണം. ഒരാൾക്ക് താല്പര്യം കൂടുതലും മറ്റൊരാൾക്ക് താല്പര്യക്കുറവും ഉണ്ടായാൽ  ലൈംഗിക ജീവിതത്തെയും കുടുംബ ജീവിതത്തെയും അത് ബാധിക്കും.

 പരസ്പരം യാതൊരു രീതിയിലുള്ള കണക്ഷന് അറ്റാച്മെന്റ് ഇല്ലാതാകുമ്പോളാണ് വിവാഹ ജീവിതം സ്വയംഭോഗത്തിൽ ചെന്ന് അവസാനിക്കുന്നത്. കുടുംബ ജീവിതത്തിൽ ലൈംഗിക ബന്ധം ഇല്ലാതാകുമ്പോൾ പങ്കാളി ശരിയായ അറിവില്ലാഞ്ഞിട്ട് പോലും സ്വയംഭോഗത്തിലേക്ക് കടക്കുന്നു. ഉമ്മ വെച്ചാൽ കുഞ്ഞു ഉണ്ടാകുമോ എന്ന് ചിന്തിക്കുന്ന പലരും ഇപ്പോഴും ഉണ്ട് എന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. സെക്സിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം.

 സ്വയംഭോഗത്തിന് യാതൊരു രീതിയിലുള്ള നെഗറ്റീവ് പോയിന്റ്സും ഇല്ലയെന്നും സ്ട്രെസ് റിലീസ് ചെയ്യുന്നതിനും ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ വീഡിയോ കണ്ടതിനു ശേഷം പെട്ടെന്ന് ചെയ്യണം എന്ന് ആവേശത്തിൽ വീഡിയോ അനുകരിച്ച് സ്വയംഭോഗം ചെയ്യുന്നത് തികച്ചും നെഗറ്റീവന്നെന്നു ഡോക്ടർ മനോജ് ജോൺസൺ വ്യക്തമാക്കി.

 സ്വയംഭോഗം ഒരിക്കലും ഒരു കുറ്റമോ പാപവും അല്ല, അത് ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ദോഷമായ കാര്യങ്ങൾ സംഭവിക്കുന്നില്ല. മുടികൊഴിച്ചിൽ, മുഖക്കുരു, ക്ഷീണം, ഹാർട്ടിന്  പ്രശ്നം, ഇമ്മ്യൂണിറ്റി വീക്ക്,  രക്തക്കുറവ് ഒന്നും തന്നെ സ്വയംഭോഗം ചെയ്യുന്നതിലൂടെ സംഭവിക്കുകയില്ലയെന്ന് ഡോക്ടർ മനോജ് ജോൺസൺ പറഞ്ഞു.