ചോറിന് കറിയൊന്നും വേണ്ട; മുരിങ്ങയിലച്ചോറ് തയാറാക്കാം, രുചിക്കൊപ്പം ആരോഗ്യവും

 

ഒട്ടും വൈകാതെ മുരുങ്ങിയിലച്ചോറ് തയാറാക്കാം.

ചേരുവകൾ
ചോറ് - മൂന്ന് തവി
സവാള - ചെറിയൊരു കഷ്ണം
നെയ്യ്, വെൽച്ചെണ്ണ - രണ്ട് ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുരിങ്ങയില - ഒരു കപ്പ്

തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയോ, കടായിയോ അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിലേക്ക് നെയ്യോ എണ്ണയോ ഒഴിക്കുക. ശേഷം സവാള ചെറുതായി അരിഞ്ഞ് ചേർക്കുക.

സവാള അൽപ്പം മൂക്കുമ്പോൾ ചോറ് ഇട്ടുകൊടുക്കുക. ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് മുരുങ്ങയില കൂടി ചേർത്ത് രണ്ട് മിനിട്ട് അടച്ചുവെച്ച് വേവിക്കുക. സ്വാധിഷ്ടമായ, പോഷകസമ്പുഷ്ടമായ മുരിങ്ങയിലച്ചോറ് തയ്യാറായി. ചൂടോടെ കഴിക്കണം എന്നുള്ളത് മാത്രമാണ് ഇത് കഴിക്കുമ്പോഴുള്ള നിബന്ധന.