വളരെ കുറഞ്ഞ സമയം കൊണ്ടൊരു മഷ്റൂം ദം ബിരിയാണി; തയ്യാറാക്കാം എളുപ്പത്തിൽ
Updated: Feb 10, 2024, 12:57 IST
നോൺ-വെജ് ഇല്ലാത്തപ്പോൾ പരീക്ഷിക്കാൻ പറ്റിയ, അത്യന്തം രുചികരമായ, വളരെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന ഒരു വെജ്-ബിരിയാണി രുചി.
ചേരുവകൾ
- മഷ്‌റൂം - 250 ഗ്രാം
- സവാള നീളത്തില്‍ അരിഞ്ഞത് - 2 എണ്ണം
- പച്ചമുളക് - 2 എണ്ണം
- തക്കാളി-1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി - 1 ടീസ്പൂണ്‍
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂണ്‍
- ബിരിയാണി മസാലപ്പൊടി - 1 ടീസ്പൂണ്‍
- ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍
- മല്ലിയില -1/4 കപ്പ്
- പുതിനയില -1/4 കപ്പ്
- ചെറു നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
- തൈര് - 2 ടേബിള്‍ സ്പൂണ്‍
- ഓയിൽ-2 ടേബിള്‍ സ്പൂണ്‍
- നെയ്യ്- 3-4 ടീസ്പൂണ്‍
- വഴനയില- 1 എണ്ണം
- പട്ട -4 ചെറിയ കഷണം
- ഏലക്ക - 4 എണ്ണം
- ഗ്രാമ്പു - 4 എണ്ണം
- ഉണക്ക മുന്തിരി – കുറച്ച്
- അണ്ടിപ്പരിപ്പ് – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
- ബിരിയാണി അരി - 1 1/2 കപ്പ്
- ചൂടു വെള്ളം - 2 കപ്പ്
തയാറാക്കുന്ന വിധം :
- ഒരു പാനിൽ നെയ്യ് (1 ടീസ്പൂണ്‍ ) ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറത്തു കോരുക.
- അതേ പാനിൽ എണ്ണയും 1 ടീസ്പൂണ്‍ നെയ്യും ഒഴിച്ച് ഗ്രാമ്പു, പട്ട, ഏലക്ക, വഴനയില, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക.
- അതിനു ശേഷം പൊടികൾ എല്ലാം ചേർത്തു വഴറ്റി മൂത്ത മണം വരുമ്പോള്‍ തക്കാളി ചേർക്കുക. ഇത് അലിഞ്ഞ് വരുമ്പോള്‍ മഷ്‌റൂം മല്ലിയില, പുതിനയില, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.
- ശേഷം ചൂടുവെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ കഴുകി വെള്ളം വാര്‍ന്ന അരി ചേര്‍ത്ത് ലോ ഫ്ലെയ്മില്‍ വച്ചു വേവിക്കുക. പകുതി വേവാകുമ്പോള്‍ ചെറു നാരങ്ങാനീരും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് കൊടുക്കണം. (റൈസ് ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇത് രണ്ടും ചേര്‍ക്കുന്നത്)
- 15-20 മിനിറ്റില്‍ സ്വാദിഷ്ടമായ മഷ്‌റൂം ദം ബിരിയാണി റെഡി .