സ്വകാര്യഭാഗം ഷേവ് ചെയ്യുന്നവരാണോ?; ഈ അപകടമറിയണം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും സൗന്ദര്യസംരക്ഷണത്തിന് വേണ്ടിയും സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവരുണ്ട്. എന്നാല്‍ ഒരിക്കലും സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ചര്‍മസംരക്ഷണത്തിന് ശ്രദ്ധിക്കുന്നവര്‍ സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്.
എന്തൊക്കെയെന്ന് സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
ആവി പിടിക്കാന്‍ ശ്രദ്ധിക്കുക
പലരും ശ്രദ്ധയില്ലാതെ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നായിരിക്കും ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഷേവ് ചെയ്യുന്നതിന് മുന്‍പ് 5 മിനിട്ട് ആവി പിടിക്കേണ്ടതാണ്. ഇങ്ങനെ ആവി പിടിക്കുമ്പോള്‍ അല്‍പം അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് ചുറ്റുമുള്ള രോമങ്ങളും ചര്‍മ്മവും മൃദുവാകാന്‍ സഹായിക്കുന്നു. ഇത് എളുപ്പത്തില്‍ ഷേവ് ചെയ്യുന്നതിന് സഹായിക്കുന്നു.
മൃതകോശങ്ങള്‍
പലപ്പോഴും സ്വകാര്യഭാഗത്ത് മൃതകോശങ്ങള്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആവി പിടിക്കുന്നത് സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലൂടെ ഷേവിങ്ങ് സ്റ്റിക്ക് തടസങ്ങളില്ലാതെ അനായാസമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. എക്സ്ഫോലിയേറ്റിങ് നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്കിന്റെ ബ്ലേഡ് ചര്‍മ്മത്തില്‍ വളരെ അടുത്ത് എത്തി രോമങ്ങള്‍ വൃത്തിയായി കളയാന്‍ സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഷേവിംങ് സ്റ്റിക് നല്ലതായിരിക്കണം
സ്വകാര്യഭാഗങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയ ഭാഗങ്ങള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഷേവിംങ് സ്റ്റിക് വാങ്ങിക്കുമ്പോഴും നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കണം. ഇത് പുതിയതും ബ്ലേഡ മൂര്‍ച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ഇത് ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഇതിലൂടെ സംഭവിക്കുന്നു.
ട്രിം ചെയ്യുക
നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യാം എന്നാല്‍ നീള കൂടുതലുള്ള രോമങ്ങള്‍ ട്രിം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ശേഷം ആവിശ്യമെങ്കില്‍ ഷേവ് ചെയ്യുക. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരേ ഭാഗം ഒന്നില്‍ കടുതല്‍ തവണ ഷേവ ചെയ്യേണ്ടി വരുന്നതാണ്. ഇത് പലപ്പോഴും ചര്‍മ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. ചൊറിച്ചിലും മറ്റ് അലര്‍ജികളും ഉണ്ടാവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്.
പതുക്കെ ചെയ്യുക
ചര്‍മ്മത്തില്‍ ബലം പ്രയോഗിച്ച് ഒരു കാരണവശാലും ഷേവ് ചെയ്യാന്‍ പാടില്ല. കാരണം ഇത് ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പതുക്കെ ഷേവ ചെയ്യ്താലും ഷേവിങ്ങ് സ്റ്റിക്ക അതിന്റെ ജോലി ഭംഗിയായി ചെയ്യുന്നതാണ്. രോമം കൂടുതലുളള ഭാഗം പതുക്കെ ഷേവ് ചെയ്യുകയാണെങ്കില്‍ ഒറ്റ തവണ ഷേവിങില്‍ തന്നെ വൃത്തിയാവുന്നതാണ്. അല്ലെങ്കില്‍ അത് പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
വാക്‌സിംങ് വേണ്ട
പലപ്പോഴും വാക്‌സിംങ് ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ അത് സ്വകാര്യഭാഗങ്ങളില്‍ അണുബാധ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഷേവ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്നില്ല. വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം ഭാഗങ്ങളില്‍ വാക്‌സിംങ് ചെയ്യരുത്.
ചെയ്യുന്നത് എപ്പോള്‍
മാസത്തില്‍ ഒരു തവണയെങ്കിലും സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സ്വകാര്യഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കില്‍ അത് വളരെ വലിയ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.