ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും രോ​ഗ പ്രതിരോധ ശേഷി നൽകും; കൊക്കോ പഴത്തിലുണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ

 

ചോക്ലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ് കൊക്കോ. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കൊക്കോ നൽകുന്നത്. ഫ്ലേവനോയ്ഡ്, പോളിഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് കൊക്കോ പഴം. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു. കൊക്കോയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.

കൊക്കോയിലുള്ള ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും രോ​ഗ പ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിൽ കൊക്കോയ്‌ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോളുകൾ ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ കൊക്കോയിൽ അടങ്ങിയിരിക്കുന്നു.

അവശ്യ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് കൊക്കോ പഴം. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊക്കോ പഴം കഴിക്കുന്നത് പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ സഹായിക്കും.