ഓറല്‍ സെക്‌സ് ആരോഗ്യത്തിനു ഗുണമോ ദോഷമോ?; അറിയാം

 

സെക്‌സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇതില്‍ സാധാരണ സെക്‌സ് അല്ലാതെ ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ് എന്നിങ്ങനെ പല തരമുണ്ട്. സെക്‌സില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നവ.

സെക്‌സില്‍ തന്നെ ഓറല്‍ സെക്‌സ് ഒരു വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിതെന്നു വേണം, പറയാന്‍. എന്നാല്‍ ഓറല്‍ സെക്‌സിന് ചില അനാരോഗ്യപരമായ വശങ്ങളുമുണ്ട്. ഇതെക്കുറിച്ചാണ് താഴെ പറയുന്നത്

അണുബാധകള്‍ വരാന്‍ സാധ്യത കൂടുതാണ് ഈ രീതിയിലുള്ള സെക്‌സിലൂടെ. ഓറോ ഏനല്‍ സെക്‌സ് വഴി ലൈംഗികജന്യ രോഗങ്ങള്‍ പകരാറുണ്ട്. സാല്‍മൊണെല്ല, ഷിംഫെല്ല, കാംഫിലോബാക്ടര്‍ ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്.

വേണ്ട കരുതലുകളില്ലെങ്കില്‍ ഓറല്‍ സെക്‌സിലൂടെ ഗൊണേറിയ എന്ന ലൈംഗികജന്യരോഗം വരാന്‍ സാധ്യതയുള്ള ഒന്നാണ്. ഓറല്‍ സെക്‌സിലൂടെ ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള ഒരു രോഗം.

ഓറല്‍ സെക്‌സ് ക്യാന്‍സറിന്, പ്രത്യേകിച്ച്‌ തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ എച്ച്‌പിവി അഥവാ ഹ്യുമണ്‍ പാപ്പിലോ വൈറസ് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.ഓറല്‍ സെക്‌സിലൂടെ, അണുബാധയിലൂടെ ചിലപ്പോള്‍ ക്യാന്‍സര്‍ വരെ വരുമെന്നര്‍ത്ഥം.

സിഫിലിസാണ് ഓറല്‍ സെക്‌സിലൂടെ പകരാന്‍ സാധ്യതയുള്ള മറ്റൊരു രോഗം. ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ മുലഞെട്ടുകളിലും ചുണ്ടിലും നാവിലുമെല്ലാം ഈ രോഗം വരാന്‍ സാധ്യതയുണ്ട്.

എച്ച്‌പിവി, എച്ച്‌ഐവി, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികളുണ്ടെങ്കിലും ഓറല്‍ സെക്‌സിലൂടെ വരാനുള്ള സാധ്യത ഏറെയാണ്.

എച്ച്‌ഐവി പൊസറ്റീവ് ആയവര്‍ക്കു സെക്‌സിലൂടെ ഹെപ്പറ്റൈറ്റിസ് സി വരാന്‍ സാധ്യത കൂടുതലാണ്. ഇത് ഓറല്‍ സെക്‌സ് മാത്രമല്ല, ഏതു വിധത്തിലുള്ള സെക്‌സിലൂടെയും വരാന് സാധ്യതയുണ്ട്.