തണുത്ത വെള്ളമാണോ പതിവ്?; ഈ ശീലം നിറുത്തിക്കോ: അപകടങ്ങള്‍ നിരവധി

 
ചൂടിനെ പ്രതിരോധിക്കാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് തണുത്ത വെള്ളത്തെയാണ്. നടന്ന് തളര്‍ന്ന് ഒന്ന് ഇരുന്നാല്‍ ഒരു കുപ്പി തണുത്ത വെള്ളം മുഴുവനോടെ കുടിക്കുന്നത് ഒരു ശീലമാക്കുന്നവരാണ് നാം പലരും.
ദാഹിച്ചാല്‍ തണുത്ത വെള്ളം മാത്രം കുടിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇങ്ങനെ തണുന്ന വെള്ളം കുടിക്കുന്നത് നല്ല ശീലമാണോ?
പലരും പറയാറുണ്ട് എപ്പോഴും തണുത്ത വെള്ളത്തെ ആശ്രയിക്കുന്നത് നല്ല ശീലമല്ലെന്ന്. ചൂടില്‍ നിന്നും പെട്ടന്ന് കയറി വന്ന ശേഷം ഒറ്റ ഇരുപ്പില്‍ തണുത്ത വെള്ളം അകത്താക്കുന്നതിനോട് ഒരു ആരോഗ്യവിദഗ്ദരും യോജിക്കില്ല.
എന്നാല്‍ എന്താണ് തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രശ്‌നം എന്ന് അറിയോ? നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെങ്കിലും തണുത്ത വെള്ളം നിത്യവും കുടിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എന്തെന്നാല്‍, അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് രക്തധമനികളെ ചുരുക്കി തലച്ചോറിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. മാത്രമല്ല നിത്യവും തണുത്ത് വെള്ളം കുടിക്കുന്നത് മ്യൂക്കസിന്റെ കട്ടി വര്‍ധിക്കാനും കാരണമാകും.
ഇത് പല്ലിന്റെ സംവേദനക്ഷമയെയും കാര്യമായി ബാധിക്കും. പതിവായി അമിത അളവില്‍ തണുത്ത വെള്ളം കുടിക്കുന്നത് അചലാസിയ (അന്നനാളത്തില്‍ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം കടക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു അപൂര്‍വ രോഗം), ജലദോഷം എന്നിവയ്ക്കും കാരണമാകും. 
തണുത്ത വെള്ളം അമിതമായി കുടിച്ചാല്‍ പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് വെള്ളം കുടിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുമ്ബോഴും തണുത്ത വെള്ളം ഇപ്പോഴും കുടിക്കുന്ന ശീലമുണ്ടെങ്കില അതല്‍പം കുറയ്ക്കുന്നത് നല്ലതായിരിക്കും.