ഇവര്‍ കാപ്പി കുടി ഉടന്‍ നിർത്തണം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം

 

കാപ്പി, ചായ എന്നത് പലപ്പോഴും പലരിലും നല്‍കുന്ന ഊര്‍ജ്ജം അതത്ര നിസ്സാരമായി കണക്കാക്കാന്‍ സാധിക്കില്ല. എന്നാല്‍ കാപ്പി കുടിക്കുന്നതിലൂടെ നമ്മളെ തേടി വരുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട്. ഇതിലുള്ള കഫീന്‍ തന്നെയാണ് പലപ്പോഴും വില്ലന്‍. ഒരു 8-ഔണ്‍സ് കപ്പ് കോഫിയില്‍ ഏകദേശം 95 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അല്‍പം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ കാപ്പി പലപ്പോഴും നിങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും ഹൃദയസ്തംഭന സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പല പഠനങ്ങളും പറയുന്നുമുണ്ട്. എന്നാല്‍ ചില രോഗാവസ്ഥയിലൂടെ കടന്ന് പോവുന്ന ആളുകള്‍ കാപ്പി കുടിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങള്‍ക്ക് അല്‍പം കൂടുതല്‍ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് സത്യം. ആരൊക്കെ അപ്പോള്‍ കാപ്പി കുടി ഉടന്‍ നിര്‍ത്തേണ്ടവര്‍ എന്ന് നോക്കാം.

പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുന്നവര്‍
ചില ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നു. ഇത്തരം അവസ്ഥയില്‍ അതീവ ശ്രദ്ധ എന്തായാലും ആവശ്യമാണ്. കാരണം ഇതൊരു രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ എന്നറിയപ്പെടുന്ന ഒരു തരം രോഗാവസ്ഥയാണ് ഇത്. പലര്‍ക്കും ഇത്തരം അവസ്ഥ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇവര്‍ മൂത്രമൊഴിക്കാത്ത സമയമുണ്ടാവില്ല എന്നതാണ് സത്യം. ചില അവസ്ഥകളില്‍ അറിയാതെ തന്നെ ചിലരില്‍ മൂത്രം പോവുന്ന അവസ്ഥയുണ്ടാവുന്നു. ഇവര്‍ കാപ്പി കുടിക്കുന്നത് മൂത്രമൊഴിക്കുന്നതിനുള്ള ത്വര വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരക്കാര്‍ പരമാവധി കുടിക്കുന്ന കാപ്പിയുടെ അളവ് കുറക്കണം.

ഐബിഎസ് ഉള്ള ആളുകള്‍ (ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോമ)
ഭക്ഷണം കഴിച്ച ശേഷം ഉടനേ തന്നെ ബാത്ത്‌റൂമിലേക്ക് ഓടുന്നവര്‍ ഇത്തരം കാര്യം ഒന്ന് ഓര്‍ത്ത് വെക്കുന്നത് നല്ലതാണ്. ഇതിന്റെ ഫലമായി നിങ്ങളില്‍ വയറിളക്കം, മലബന്ധം അല്ലെങ്കില്‍ ആര്‍ത്തവത്തോടൊപ്പമുള്ള അതികഠിന വയറുവേദന എന്നിവ അനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇത് ശരീരവണ്ണം, മലബന്ധം, കത്തുന്ന സംവേദനം അല്ലെങ്കില്‍ നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളേയും സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരം രോഗാവസ്ഥയുള്ളവര്‍ കാപ്പി ഉപയോഗിക്കുന്നത് വയറിളക്കത്തിന്റെ സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.

ഗര്‍ഭിണികള്‍
ഗര്‍ഭകാലത്ത് കാപ്പി കുടിക്കരുത് എന്ന കാര്യം നാം കേട്ടിട്ടുണ്ട്. കാരണം കൂടിയ അളവിലുള്ള കഫീന്‍ നമ്മുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുകയും അത് അബോര്‍ഷന്‍, കുറഞ്ഞ ജനന ഭാരം, മറ്റ് ഗര്‍ഭധാരണ സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പല വിധത്തിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പലപ്പോഴും ഗര്‍ഭാശയത്തിലെയും മറുപിള്ളയിലെയും രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ വരെ ഇത്തരത്തില്‍ കഫീന്‍ കാരണമാകുമെന്നാണ് പറയുന്നത്. കൂടാതെ കാപ്പിയുടെ അമിതോപയോഗം നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിലേക്കുള്ള രക്തയോട്ടം കുറക്കുകയും അത് വഴി കുഞ്ഞിന്റെ വളര്‍ച്ചയെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

‌ഗ്ലോക്കോമ ഉള്ളവര്‍
കാഴ്ച തകരാറുമായി ബന്ധപ്പെട്ട് ഉള്ള ഒരു അവസ്ഥയാണ് ഗ്ലോക്കോമ. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഒപ്റ്റിക് നാഡിയെയാണ് ബാധിക്കുന്നത്. ഈ നാഡിയാണ് നിങ്ങളുടെ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് വിവരങ്ങള്‍ കൈമാറുന്നത്. ഒപ്റ്റിക് നാഡിയുടെ അനാരോഗ്യമാണ് കാഴ്ചയെ തകരാറിലാക്കുന്നത്. അതുകൊണ്ട് തന്നെ കാലക്രമേണ കാഴ്ച പ്രശ്‌നത്തിലാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ഗ്ലോക്കോമ പോലുള്ള നേത്രരോഗമുള്ളവര്‍ കൂടുതല്‍ കാപ്പി കഴിക്കുന്നത് ഗ്ലോക്കോമക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് അന്താരാഷ്ട്ര മള്‍ട്ടി-സെന്റര്‍ പഠനം പറയുന്നത്. അതുകൊണ്ട് ഗ്ലോക്കോമ ഉള്ളവര്‍ കാപ്പിയുടെ ഉപയോഗം കുറക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ഉറക്ക തകരാറുള്ളവര്‍
ഉറക്കത്തിന്റെ അസ്വസ്ഥത ഉള്ളവരെങ്കില്‍ അത് നിങ്ങളില്‍ അല്‍പം അസ്വസ്ഥതയും ഉറക്കമില്ലായ്മയും കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാക്കുന്നു. കാരണം നിങ്ങളുടെ ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതാണ് കാപ്പി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തിയാണെങ്കില്‍ കാപ്പി കുടിക്കുന്നത് സൂക്ഷിച്ച് വേണം. കാരണം ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.