അച്ചാർ കഴിച്ചാൽ ആരോഗ്യ പ്രശ്‌നങ്ങളോ?; ദാ അറിയാം ചിലത് 

 

ഭക്ഷണത്തിനൊപ്പം അൽപ്പം അച്ചാർ കഴിക്കാൻ ഇഷ്ട്പ്പെടാത്തവർ ഉണ്ടാകില്ല. എന്നാൽ സ്ഥിരമായി അച്ചാർ കഴിക്കുന്നവർക്ക് ദഹന പ്രശ്നം ഉറപ്പായും ഉണ്ടാകും. കാരണം അച്ചാറിൽ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമാണ്. കുടാതെ അൾസർ പോലെയുള്ള രോഗങ്ങളും ഇത്തരക്കാർക്ക് ഉണ്ടായേക്കാം. ചില അച്ചാറുകളിൽ രുചിക്ക് വേണ്ടി പഞ്ചസാരയും മറ്റു കൃത്രിമ മധുരങ്ങളും ഉപയോഗിയ്ക്കുന്നുണ്ട് ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിയ്ക്കുന്നു. ഇത്തരം അച്ചാറുകൾ പ്രമേഹ രോഗികൾ ഒഴിവാക്കണം. കടകളിൽ നിന്ന് കിട്ടുന്ന അച്ചാറിൽ രുചിക്കായി ധാരാളം എണ്ണ ചേർക്കാറുണ്ട്. ഇത് കൊളസ്ട്രോൾ ഉണ്ടാക്കാൻ കാരണമാകാം.

കുടാതെ അച്ചാറിലടങ്ങിയിരിക്കുന്ന എണ്ണ ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ തോത് വർദ്ധിപ്പിയ്ക്കുന്നു. അതുപോലെ അച്ചാറിൽ ധാരാളം ഉപ്പ് ചേർക്കാറുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിയ്ക്കും. സ്ഥിരമായി അച്ചാർ കഴിക്കുന്നവരുടെ മറ്റൊരു പ്രശനമാണ് ബിപി. അതുകൊണ്ടുതന്നെ ബിപിയുള്ളവർ അച്ചാർ ഒഴിവാക്കണം.