ഉരുളക്കിഴങ്ങ് മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികൾ
Sep 17, 2023, 17:07 IST
മിക്ക വീടുകളിൽ വീടുകളിലും എപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. മറ്റേതൊരു പഴങ്ങളേക്കാളും പച്ചക്കറികളേക്കാളും ഉരുളക്കിഴങ്ങ് കൂടുതൽ നീണ്ടുനിൽക്കുമെങ്കിലും, കൂടുതൽ ദിവസമായാൽ ഇത് മുളയ്ക്കാനോ, ചീയാനോ തുടങ്ങും. എന്നാൽ ചില വഴികളിലൂടെ ഉരുളക്കിഴങ്ങ് ആഴ്ചകളോ, മാസങ്ങളോ കേടാകാതെ സൂക്ഷിക്കാനാവും. അതിനായി ചെയ്യേണ്ടത് ഇതൊക്കെയാണ്.
1) നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുക
2) ഉയർന്ന താപനിലയുളളതോ, കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതോ ആയ പ്രദേശങ്ങൾ ഒഴിവാക്കുക
3) സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകളിലും,പേപ്പർ ബാഗുകളിലും ഉരുളക്കിഴങ്ങ് ദീർഘനാൾ കേടാകാതെ ഇരിക്കും.
4) ഉരുളക്കിഴങ്ങ് കഴുകി സൂക്ഷിക്കരുത്. പാചകം ചെയ്യുന്നതിനു മുൻപായി മാത്രം കഴുുകുക
5) ഉരുളക്കിഴങ്ങിന്റെ തൊലിയിലെ പച്ച നിറം സോളനൈൻ എന്ന രാസവസ്തുവിന്റെ നിർമ്മിതിയാണ്. ഉരുളക്കിഴങ്ങ് വളരെയധികം വെളിച്ചത്തിന് വിധേയമാകുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമാണിത്
സോളനൈൻ കയ്പേറിയ രുചി നൽകും. കൂടാതെ വലിയ അളവിൽ കഴിച്ചാൽ അസുഖവുമുണ്ടാക്കും.
നേരിയ പച്ചപ്പ് ഉണ്ടെങ്കിൽ, പാചകം ചെയ്യുന്നതിനു മുമ്പ് ആ ഭാഗങ്ങൾ മുറിച്ചു മാറ്റുക.
6) നല്ല വായുസഞ്ചാരമുള്ള തണുത്ത, വരണ്ട, ഇരുണ്ട സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത്