ടേസ്റ്റിയും ഹെൽത്തിയുമായ ഏത്തപ്പഴം ഹൽവ;  തയ്യാറാക്കാം

 

ഏത്തപ്പഴം വെച്ച് നമ്മൾ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് തീർത്തും വ്യത്യസ്തമായി ഏത്തപ്പഴം കൊണ്ട് ഒരു ഹൽവ തയ്യാറാക്കി നോക്കാം.

ഏത്തപ്പഴം ഹൽവ

ഇതിനായി ആദ്യം വേണ്ടത് ഏത്തപ്പഴം എടുത്ത് മിക്സിയെ നല്ലതുപോലെ അരച്ചെടുക്കുകയാണ്. പേസ്റ്റ് പോലെ അരച്ചെടുക്കണം. ചുവട് നല്ല കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കാം.

ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. നീ നല്ലതുപോലെ ചൂടായി വരുമ്പോൾ നമ്മൾ അടിച്ചു വെച്ച ഏത്തപ്പഴത്തിന്റെ പഴുപ്പ് ഇതിലേക്ക് ഒഴിച്ച് ഇളക്കുക. കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് കുറച്ച് ഏലക്ക പൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഇട്ടു കൊടുത്ത് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.

പാത്രത്തിന്റെ അടിയിൽ പിടിച്ചു പോകാതിരിക്കാൻ ഇതിലേക്ക് നെയ്യ് ഇടയ്‌ക്കിടയ്‌ക്ക് ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കാം. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആവുമ്പോൾ നെയ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാം. ഇത് സെറ്റായി കഴിയുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് കഴിക്കാം.