സ്ഥിരമായി ഹെൽമറ്റ് വയ്ക്കുന്നവരാണോ?; ഇത് അറിയാതെ പോകരുത്

 

എല്ലാ വീട്ടിലും ഒരു ഇരുചക്രവാഹനമെങ്കിലും കാണാറുണ്ട്. വളരെ എളുപ്പം യാത്ര ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇരുചക്രവാഹനങ്ങൾ. ഇതിലെ സുരക്ഷിതമായ യാത്രയ്ക്ക് ഹെൽമറ്റ് വയ്ക്കണം. ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഇതിന് ഫെെൻ നൽകേണ്ടിവരും. എന്നാൽ സ്ഥിരമായി ഹെൽമറ്റ് ധരിക്കുന്നത്ചില പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? എന്തെക്കൊയാണ് അതെന്ന് നോക്കാം.

പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം ഹെൽമറ്റാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മറികടക്കം. തല മുഴുവൻ കവർ ചെയ്ത് ഹെൽമറ്റ് വയ്ക്കുമ്പോൾ തലയോട്ടിയിൽ വിയർപ്പ് കൂടും. ഈ നനവ് ശിരോചമത്തിൽ പൂപ്പലിനും താരനും കാരണമാകുന്നു. അതിനാൽ ഹെൽമറ്റ് എപ്പോഴും ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ഇത് തലയിൽ അണുബാധയുണ്ടാകുന്നത് തടയുന്നു. ദൂരയാത്രകൾ പോകുമ്പോൾ ഇടയ്ക്ക് ബെെക്ക് നിർത്തി ഹെൽമറ്റ് ഊരിവയ്ക്കുക.

ഇത് വിയപ്പ് തങ്ങി നിൽക്കുന്നത് തടയുന്നു. കൂടാതെ ഹെൽമറ്റ് ധരിക്കുന്നതിന് മുൻപ് തലമുടി ഒരു കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ തടയുന്നു. മുടി തീരെ വരണ്ടതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഹെൽമറ്റും മുടിയും തമ്മിലുള്ള ഉരസുകയും മുടി കൊഴിയുന്നതിനും കാരണമാകുകയും ചെയ്യുന്നു. ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും.