പാക്കറ്റ് പാൽ ആണോ ഉപയോഗിക്കുന്നത്? അതോ പശുവിൻ പാലോ?; ആരോഗ്യം ഏതിലാണ്?; അപകടമോ?

 

പാൽ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രതിരോധ ശേഷിക്ക് വേണ്ടിയും നമുക്ക് പാൽ ശീലമാക്കാവുന്നതാണ്. എന്നാൽ പാൽ കുടിക്കുമ്പോൾ നമ്മൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് പാക്കറ്റ് പാലാണോ അതോ ശുദ്ധമായ പശുവിൻ പാലാണോ ഏറ്റവും നല്ലത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സാധാരണ പാൽ കുടിക്കുമ്പോൾ ലഭിക്കുന്ന എല്ലാ ഗുണങ്ങളും പാക്കറ്റ് പാലിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? ഇതിനെക്കുറിച്ച് നോക്കാം.


അസംസ്‌കൃത പാൽ
പാസ്ചുറൈസ് ചെയ്യാത്ത പാലിനെയാണ് അസംസ്‌കൃത പാൽ എന്ന് പറയുന്നത്. അതായത് പ്രാദേശികമായി നാം കറന്നെടുക്കുന്ന പാലാണ് ഇത്. ഇത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാണ്. ആരോഗ്യ ഗുണങ്ങളോട് കൂടിയതാണെങ്കിലും ഇത് പാസ്ചുറൈസ് ചെയ്യപ്പെടുന്നില്ല. ഇത് കൂടാതെ കന്നുകാലുികൾക്ക് നൽകുന്ന കാലിത്തീറ്റയുടെ അടിസ്ഥാനത്തിലും പാലിനെ ഓർഗാനിക് എന്ന് പറയാം. പാലിന് വേണ്ടി കന്നുകാലികളിൽ യാതൊരു തരത്തിലുള്ള ഹോർമോണുകളോ മറ്റോ കുത്തി വെക്കുന്നുമില്ല.

അസംസ്‌കൃത പാൽ സൂക്ഷിക്കണം
എങ്കിലും നമ്മുടെ പ്രാദേശിക ഡയറികളിൽ നിന്ന് ലഭിക്കുന്ന പാലിന്റെ വിതരണം അൽപം ശ്രദ്ധിക്കണം. അതിന് അർത്ഥം ഇത്തരം പാലിൽ ആരോഗ്യ ഗുണങ്ങൾ ഇല്ലെന്നോ അല്ലെങ്കിൽ പോഷകാഹാരം കുറവാണ് എന്നോ അല്ല. പലപ്പോഴും പാൽ ഉത്പാദിപ്പിക്കപ്പെടുന്ന സാഹചര്യം അല്ലെങ്കിൽ അന്തരീക്ഷം അണുവിമുക്തമായിരിക്കണം എന്നില്ല. ഇത് പലപ്പോഴും രോഗാവസ്ഥകളിലേക്ക് വഴി തെളിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പാൽ ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധ നൽകണം.

പാക്കറ്റ് പാൽ
നമ്മളിൽ നല്ലൊരു ശതമാനം ആളുകളും ഉപയോഗിക്കുന്നതാണ് പാക്കറ്റ് പാൽ. ഇതിനർത്ഥം ഇത്തരം പാൽ പാസ്ചുറൈസ് ചെയ്യപ്പെട്ടതാണ് എന്നതാണ്. പാൽ കൃത്യമായ താപനിലയിൽ ചൂടാക്കുകയും തണുപ്പിക്കുകയും അതിലെ എല്ലാ ബാക്ടീരിയകളും മാലിന്യങ്ങളും ഒഴിവാക്കുകയും ചെയ്യുന്നതിനെയാണ് പാസ്ചുറൈസേഷൻ എന്ന് പറയുന്നത്. ഇത് പാക്കറ്റ് മിൽക്ക് ടോൺഡ്, ഡബിൾ ടോൺഡ്, ഫുൾ ക്രീം എന്നിങ്ങനെ മൂന്ന് രൂപങ്ങളിലാണ് വരുന്നത്.

സുരക്ഷിതം ഏതാണ്?
പാലുപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷൻ ഏതാണ് എന്നുള്ളത്. അതിൽ പല പഠനങ്ങളും വിരൽ ചൂണ്ടുന്നത് ടെട്രാ പാക്കുകളിലേക്കാണ്. പാസ്ചുറൈസ് ചെയ്യപ്പെടാത്ത അസംസ്‌കൃത പാലിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ടെട്രാ പാക്കിന്റെ പാക്കേജിംങ്, പ്രോസസ്സ് ചെയ്യുന്ന രീതി എന്നിവയെല്ലാം സുരക്ഷിതമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല പാൽ അണുവിമുക്തമാക്കുന്നതിന് വേണ്ടി ഇതിൽ പ്രിസർവേറ്റീവുകളും ചേർക്കുന്നില്ല.

പാലിന്റെ ഗുണങ്ങൾ
പാലിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണനിലവാരമുള്ള ഒന്നാണ് എന്നതിൽ സംശയം വേണ്ട. സമീകൃത പോഷകാഹാരമായാണ് പാലിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പാലിന്റെ ഉപയോഗം ശീലമാക്കുന്നവരിൽ ഒരിക്കലും രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. അമിനോ ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ് പാൽ, എല്ലിനും പല്ലിനും കോശവളർച്ചക്കും എല്ലാം പാൽ മികച്ചത് തന്നെയാണ്. എന്നാൽ പാൽ സംസ്‌കരിച്ച് പാക്കറ്റിലാക്കുമ്പോൾ അതിന്റെ പല ഗുണങ്ങളും നഷ്ടപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.

അമിതമായ പാലിന്റെ ഉപയോഗം
പാൽ ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി ഉപയോഗിക്കുന്നത് അൽപം ശ്രദ്ധിച്ച് വേണം. കാരണം ചിലരിൽ പാൽ അലർജിയുണ്ടാക്കുന്നു, കൂടാതെ കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ളവർക്ക് പലപ്പോഴും ദഹന പ്രശ്നങ്ങളും പാലിന്റെ അമിതോപയോഗം നിമിത്തം ഉണ്ടാവുന്നു. ഇതിലെ കൊഴുപ്പ് ചെറിയ അളവിലെങ്കിലും കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. അലർജിയും ദഹന പ്രശ്നങ്ങളും ഉള്ളവർ പാൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രമേഹവും ആസ്ത്മയും ഉള്ളവരും അൽപം ശ്രദ്ധിക്കണം.

പാലിലെ മായം
പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുന്ന പാക്കറ്റ് പാൽ ഫ്രിഡ്ജിൽ വെച്ചാൽ നമുക്ക് നാല് ദിവസം വരെ ഉപയോഗിക്കാം. എന്നാൽ പാലിൽ മായം ചേർത്തിട്ടുണ്ടെങ്കിൽ അത് പലപ്പോഴും അൽപം ശ്രദ്ധിക്കണം. പാൽ മായം ചേർത്തതാണെങ്കിൽ ഇത് ചൂടാക്കുമ്പോൾ നിറം മാറ്റം സംഭവിക്കുന്നു, കൂടാതെ രുചി വ്യത്യാസവും നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നു. കൂടാതെ കൈയ്യിലെടുത്ത് നോക്കുമ്പോൾ കൊഴുപ്പ് പോലെ കാണപ്പെടുന്നെങ്കിലും ശ്രദ്ധിക്കണം. മായം ചേർത്തതാണെന്ന് നിങ്ങൾക്ക് സംശയം തോന്നിയാൽ അൽപം പാൽ എടുത്ത് അതിൽ അയോഡിൻ ലായനി ചേർത്ത് നോക്കാം, പാൽ നീല നിറമായി മാറുന്നു.