നിങ്ങളെ ഇട്ടിട്ട് പോവില്ല; സ്‌നേഹിച്ച് കൂടെ നിര്‍ത്തും: ആണിനെ ചേര്‍ത്ത് നിര്‍ത്തും വാക്കുകള്‍ അറിയാം

 

നിങ്ങള്‍ പ്രണയിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ച് തന്നെ എപ്പോഴും ആലോചിച്ചിരിക്കുന്നു. പലപ്പോഴും അവരോട് സംസാരിക്കുന്നതിനും അവര്‍ക്ക് വേണ്ടി ഓരോ കാര്യങ്ങള്‍ കരുതി വെക്കുന്നതിനും പലരും ഇഷ്ടപ്പെടുന്നു. എന്നാല്‍ പ്രണയിക്കുമ്പോള്‍ അവര്‍ പരസ്പരം പറയുന്ന അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്.

പലപ്പോഴും പറയാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ പുരുഷന്‍മാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നു. എന്നാല്‍ പലപ്പോഴും പറയുന്നില്ല. പുരുഷന്റെ മനസ്സില്‍ നിങ്ങള്‍ക്കുള്ള പ്രണയത്തെ പൂര്‍ണമായും മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് ഇത് വഴി സാധിക്കുന്നു. അവരുടെ ഹൃദയം കീഴടക്കാന്‍ ഇതിലും മികച്ച വഴികള്‍ വേറെ ഇല്ല എന്ന് തന്നെ പറയാം. വാക്കുകള്‍ക്ക് അത്രയധികം ശക്തിയാണ് ഉള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

കാര്യങ്ങള്‍ പറയുക

നിങ്ങള്‍ക്ക് പലപ്പോഴും തോന്നുന്ന ഇഷ്ടം തുറന്ന് പറയാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. പലപ്പോഴും അവരും അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവള്‍ തുറന്ന് പറയട്ടേ എന്ന് കരുതി മിണ്ടാതിരിക്കുന്നു. എന്നാല്‍ ഒരു പക്ഷേ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അവള്‍ തുറന്ന് പറയാന്‍ തയ്യാറായാല്‍ അതായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷവും. പലപ്പോഴും നേരിട്ട് പറഞ്ഞില്ലെങ്കിലും അവന്‍ ആ ഇഷ്ടം മനസ്സിലാക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ തുറന്ന് പറയുക എന്നത് തന്നെയാണ് അവരേയും സന്തോഷിപ്പിക്കുന്നത്

അതും അവനോടു പറയൂ

പലപ്പോഴും നമുക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയോട് ചേര്ന്നിരിക്കുമ്പോള്‍ ഇതുവരെയില്ലാത്ത സുരക്ഷിതത്വം നമുക്ക് തോന്നുന്നു. പലപ്പോഴും ഏതൊരാളും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും ഇത് തന്നെയാണ്. പുരുഷന് താന്‍ പറയുന്നത് മനസ്സിലാക്കാന്‍ സാധിക്കണം എന്നതിനേക്കാള്‍ അവനോട് ചേര്‍ന്നിരിക്കുമ്പോള്‍ ഉള്ള സുരക്ഷിതത്വം എന്നത് തന്നെയാണ് ഏറ്റവും പ്രധാനവും. സ്ത്രീ പറയുന്ന ഈ കാര്യം വളരെയധികം സ്‌നേഹത്തോടെ ഹൃദയത്തിലേക്കാണ് ഇവര്‍ എടുക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.

നിങ്ങളില്ലാതെ ഞാനില്ല

പലപ്പോഴും ഈ രണ്ടേ രണ്ട് വാക്കുകളാണ് നിങ്ങളില്‍ സ്‌നേഹം നിറക്കുന്നത്. പ്രിയപ്പെട്ടവനോട് നിങ്ങളില്ലാതെ ഞാനില്ല എന്ന് ഒരിക്കലെങ്കിലും പറഞ്ഞ് നോക്കൂ. നിങ്ങള്‍ക്ക് അവരുടെ സ്‌നേഹം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാരണം അത്രയധികം അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഒരു പക്ഷേ സൗഹൃദത്തിലാണെങ്കില്‍ പോലും ഈ വാക്കിന് അത്രയധികം പ്രാധാന്യം ഉണ്ട്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ട് പോവുന്നതിന് ങ്കാളിയും സഹായിക്കുന്നു.

നിങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു

പലപ്പോഴും നമ്മുടെ വാക്കുകള്‍ കൊണ്ട് ഒരാളെ സന്തോഷിപ്പിക്കുക അല്ലെങ്കില്‍ ചിരിപ്പിക്കുക എന്നത് വളരെയധികം പ്രയാസമുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ചില വാക്കുകള്‍ നമ്മളെ സന്തോഷത്തിലാറാടിപ്പിക്കുന്നു. നിങ്ങളെന്നെ സന്തോഷിപ്പിക്കുന്നു, ചിരിപ്പിക്കുന്നു എന്ന വാക്കുകള്‍ ജീവിതത്തില്‍ അത്രയധികം പുരുഷന്‍മാരുടെ ഹൃദയം കീഴടക്കുന്നു. ഇതെല്ലാം നിങ്ങളുടെ ബന്ധത്തെ വളരെയധികം മെച്ചപ്പെട്ടതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്‌നേഹം മനസ്സിലാക്കാം
പലപ്പോഴും നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയോടെ നേരിട്ട് സംസാരിക്കാന്‍ സാധിക്കുന്നില്ലേ. എങ്ങനെ നിങ്ങളുടെ ഇഷ്ടം തുറന്ന് പറയണം എന്നത് ഒരു സംശയമാണോ എന്നാല്‍ ഇതില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദീര്‍ഘനേരം സംസാരിക്കുന്ന വ്യക്തിയാണെങ്കില്‍ പോലും അവരുടെ സംസാരത്തില്‍ പലപ്പോഴും നിങ്ങളോടുള്ള ഇഷ്ടം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.