45-ന് ശേഷം ശാരീരിക ബന്ധം അവസാനിപ്പിക്കണോ?; സ്ത്രീ-പുരുഷ താല്‍പ്പര്യങ്ങള്‍ അറിയാം
പ്രായം കൂടുക എന്നത് ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും പ്രായം നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എന്നാല്‍ കൃത്യമായ പരിചരണവും ശ്രദ്ധയും നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതും സത്യമാണ്.
എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ പ്രായം എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഈ സമയം ശാരീരിക ബന്ധം പോലും വേണ്ടെന്ന് വെക്കുന്നവരാണ് പലരും. എന്നാല്‍ അതൊക്കെ എത്രത്തോളം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നു എന്നതും നമ്മള്‍ ചിന്തിക്കേണ്ടതാണ്.
പുരുഷനായാലും സ്ത്രീ ആയാലും പ്രായം കൂടുന്തോറും അവരുടെ ചിന്തകളിലും പ്രവൃത്തികളിലും എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത് എന്നത് തിരിച്ചറിയണം. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ സമയമായത് കൊണ്ട് തന്നെ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളും പ്രശ്‌നങ്ങളും ദാമ്പത്യത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. പുരുഷന്മാരിലാവട്ടെ ടെസ്റ്റോസ്റ്റിറോണിന്റെ കുറവും മറ്റും ഉദ്ദാരണക്കുറവിലേക്കും എത്തുന്നു.
ആശയവിനിമയം ശ്രദ്ധിക്കണം
പലപ്പോഴും വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്ന ദമ്പതികളെങ്കില്‍ ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി എന്നത് ശാരീരിക അടുപ്പം കുറയുന്നു, പങ്കാളിയോടുള്ള അടുപ്പം കുറയുന്നു എന്നതാണ്. പലപ്പോഴും ആശയവിനിമയത്തിന്റെ പ്രശ്‌നങ്ങള്‍ മൂലം ഇത്തരത്തില്‍ സംഭവിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ അവരുടെ അന്‍പതുകളിലും എനര്‍ജറ്റിക് ആയിരിക്കും. എന്നാല്‍ സ്ത്രീകളില്‍ ആര്‍ത്തവ വിരാമവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളും ശാരീരിക ബന്ധത്തിലും മടുപ്പ് സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ആശയവിനിമയം നടത്തുക എന്നതാണ് പ്രധാന കാര്യം.
വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുക
ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. പലപ്പോഴും പതിവ് സംഭാഷണങ്ങള്‍ പോലും നടക്കാത്ത സമയമായിരിക്കും. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ചെറിയ ഒരു ആലിംഗനത്തിലോ അല്ലെങ്കില്‍ സ്‌നേഹനിര്‍ഭരമായ സംസാരങ്ങളിലോ എല്ലാം ദമ്പതികള്‍ക്ക് സമയം കണ്ടെത്താവുന്നതാണ്. ഇത് അടുപ്പവും ബന്ധവും വര്‍ദ്ധിപ്പിക്കുന്നതിനും അത് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രായത്തിന് അനുസരിച്ച് അടുപ്പം നിലനിര്‍ത്തുന്നു.
അനുഭവങ്ങള്‍ പങ്കു വെക്കാം
പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പല ദാമ്പത്യത്തിലും നടക്കാത്തതാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. വ്യക്തിപരമായ അനുഭവങ്ങള്‍ പങ്ക് വെക്കുന്നതിനും ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍ പങ്ക് വെക്കുന്നതിനും അതിന് വേണ്ട പിന്തുണയും പരസ്പരം വിലമതിക്കുന്നുണ്ടെന്നും പങ്കാളിയില്‍ നിന്ന് ഉറപ്പ് വരുക്കുക. ശാരീരിക അടുപ്പം മാത്രമല്ല ദമ്പതികള്‍ തമ്മില്‍ ശക്തമായ മാനസിക അടുപ്പവും ഏത് പ്രായത്തിലും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പലപ്പോഴും വാര്‍ദ്ധക്യം എന്നത് ഒന്നിന്റേയും ഒടുക്കമല്ല തുടക്കമാണ് എന്ന് ദമ്പതികള്‍ മനസ്സിലാക്കേണ്ടതാണ്.
ശാരീരിക ബന്ധം അവസാനിപ്പിക്കുന്നത്
പലപ്പോഴും വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ പലരും ശാരീരിക ബന്ധത്തെ അവസാനിപ്പിക്കുന്നു. എന്നാല്‍ ഇതൊരിക്കലും ശരിയായ നടപടിയല്ല എന്നതാണ് സത്യം. വാര്‍ദ്ധക്യത്തിന്റെ വെല്ലുവിളികള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അത് വഴി ശക്തവും സംതൃപ്തവുമായ ഒരു ദാമ്പത്യം മുന്നോട്ട് കൊണ്ട് പോവുന്നതിനും ശ്രദ്ധിക്കണം. ദാമ്പത്യം എന്നത് ആഴവും അടുപ്പവുമുള്ള ഒരു ബന്ധമാണ്. അതുകൊണ്ട് തന്നെ അത് നിലനിര്‍ത്തുന്നതില്‍ ഒരിക്കലും വാര്‍ദ്ധക്യത്തെ ഒരു തടസ്സമായി കാണേണ്ടതില്ല. പുരുഷനായാലും സ്ത്രീ ആയാലും ദാമ്പത്യം ആസ്വദിക്കുക ഏത് പ്രായത്തിലും. അത് ആ ബന്ധത്തെ കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു.