അകാലനര വില്ലനാകുന്നുണ്ടോ?; പരീക്ഷിക്കാം ഈ വഴികള്‍

 

തലമുടി ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ നരയ്‌ക്കാം. അതിന് കാരണങ്ങൾ പലതാകാം. അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. പ്രകൃതിദത്തമായ അകാലനരയെ എങ്ങനെ അകറ്റാം എന്ന് അറിയാം.

1. റോസ്മേരി

റോസ്മേരി വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് അകാലനരയും മുടികൊഴിച്ചിലും അകറ്റാന്‍ നല്ലതാണ്.

2. മൈലാഞ്ചിയില

ഒരു പിടി മൈലാഞ്ചിയില, തുളസിയില,ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. തലമുടിക്ക് കറുപ്പ് നിറം വരാന്‍ ആഴ്ചയിൽ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

3. ഉലുവ

വെള്ളത്തിലിട്ട് ഉലുവ തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്‌ക്ക് ഉള്ളി നീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

4. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്കാ പൊടി വെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.

5. കാപ്പിപ്പൊടി

കാപ്പിപ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം രണ്ട് മണിക്കൂര്‍ ഇരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം.

6. ചെമ്പരത്തി

വെള്ളത്തില്‍ ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ ഇട്ടു ഒരു രാത്രി വയ്‌ക്കുക. ഈ വെള്ളം കൊണ്ട് രാവിലെ തല കഴുകാം. ഇത് അകാലനര അകറ്റാന്‍ സഹായിക്കും.