ഹെയർ ഡൈ ഇനി വേണ്ട; വെറും മൂന്നാഴ്ച കൊണ്ട് നര മുഴുവൻ പെർമനന്റായിട്ട് അപ്രത്യക്ഷമാകും 

 

വെറും മൂന്നാഴ്ച കൊണ്ട് നരച്ച മുടിയെ പെർമനന്റായി കറുപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. സുജിത്ത് എസ് ആർ ആണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്. 'ആരോഗ്യം' എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

'നരച്ച മുടിയെ ബ്ലാക്ക് ഹെയർ ആക്കുന്ന ടെക്നിക് വല്ലതും ഉണ്ടോ? നാച്വറലായി, ഡൈ ഉപയോഗിക്കാതെ? ഏറ്റവും സിംപിളായിട്ട് ഉണ്ട്. അതായത്.ഒരു മുടി നരച്ചിരിക്കുകയാണ്. ഈ നരച്ച മുടിയെ മൂന്നാഴ്ച കൊണ്ട് കറുപ്പാക്കാം. സ്ഥിരമായി.

ഏറ്റവും സിംപിളാണ്. വൈറ്റമിൻ എ, വൈറ്റമിൻ ഇ, കോപ്പർ അസറ്റേറ്റ്. ഇവ മൂന്നും കൂടി യോജിപ്പിച്ച് തേച്ചുകഴിഞ്ഞാൽ മൂന്നാഴ്ച കൊണ്ട് കറുപ്പാകും. സീരിയസായിട്ടാണ് ഞാൻ പറയുന്നത്. നരയ്ക്കുക എന്ന പ്രോസസ് അയേണുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ബോഡിയിൽ അയേൺ ലോഡ് വരികയും അയേൺ ഓക്സിജനുമായി റിയാക്ട് ചെയ്ത് ഒരു സൈഡ് എഫക്ടാണ് ഈ നര. മെലാനിനൊക്കെ മാറ്റിവയ്ക്ക്. കൺട്രോളിംഗ് എന്ന് പറഞ്ഞാൽ ടോക്സിക് അയേൺ ലോഡ് ആണ്. അതിനെതിരെ കോപ്പർ വർക്ക് ചെയ്യും. വൈറ്റമിൻ എ, വൈറ്റമിൻ ഇ, കോപ്പർ അസറ്റേറ്റ് എന്നിയ ഉപയോഗിക്കുമ്പോൾ നര മാറും.'- എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.