സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്; അറിയാം അവ

 

ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ലൈംഗികതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പങ്കാളികള്‍ ഇരുവരിലും ലൈംഗിക താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാന്‍ സഹായിക്കുകയുള്ളൂ. കിടപ്പു മുറിയില്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ അത് ജീവിതത്തെ ബാധിക്കുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളില്‍ ഈ പ്രശ്നം കണ്ട് തുടങ്ങിയാല്‍ വളരെയധികം ശ്രദ്ധിക്കണം.

സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും പങ്കാളി മനസ്സിലാക്കാത്തതാണ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നത്.

ജീവിതത്തില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിയുന്നത് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്നതാണ്.

ജോലി സ്ഥലത്തെ സംഘര്‍ഷം, സമ്മര്‍ദ്ദം എന്നിവയെല്ലാം പലപ്പോഴും ലൈംഗിക വിരക്തിയുടെ കാരണങ്ങളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ പ്ലാന്‍ ചെയ്ത് മാത്രം കാര്യങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ അത് ജീവിതത്തില്‍ സ്ത്രീകളെ ഡിപ്രഷനിലേക്ക് എത്തിക്കുന്നു. ബന്ധങ്ങളിലെ വിള്ളല്‍ പലപ്പോഴും സ്ത്രീകളില്‍ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്.