സെക്സ് പൊസിഷനുകളും അവയുടെ ആരോഗ്യ ഗുണങ്ങളും; ഇവയൊന്ന് അറിഞ്ഞിരിക്കാം

 

പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം വരെ ശരീരത്തിന് പല ഗുണങ്ങളുമേകാൻ ലൈംഗിക ബന്ധത്തിന് സാധിക്കും. മുഴുവൻ ശരീരവും ഉപയോഗിച്ച് ഏർപ്പെടുന്ന പ്രവർത്തി ആയതിനാൽ വർക്ക് ഔട്ടിന് സമാനമായ വ്യായാമം ലൈംഗിക വേഴ്ച നൽകുന്നെന്ന് പറയാം.

പല തരം സെക്സ് പൊസിഷനുകൾ ലൈംഗിക ബന്ധത്തിൽ പങ്കാളികൾ പിന്തുടരാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും എന്തെങ്കിലും തരത്തിലുള്ള ഒരു വ്യായാമം ശരീരത്തിന് നൽകാൻ സാധിക്കും. പലതരം സെക്സ് പൊസിഷനുകളും അവ മൂലമുണ്ടാകുന്ന ഗുണങ്ങളും പരിചയപ്പെടാം.

1. ലോട്ടസ് പൊസിഷൻ
ഇരു പങ്കാളികളും കാലുകൾ കോർത്തിരുന്ന് ചെയ്യുന്ന ഈ സെക്സ് പൊസിഷന് നല്ല ബാലൻസും ചലനങ്ങളുടെ ഏകോപനവും ആവശ്യമാണ്. ഇതിനാൽതന്നെ ഇത് ശരീരത്തിന് മികച്ച വ്യായാമം നൽകും.

2. മിഷനറി പൊസിഷൻ
ഒരു പക്ഷേ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഒന്നാകാം മിഷനറി പൊസിഷൻ. ഇത് 140 കാലറിയെങ്കിലും കത്തിച്ചു കളയാൻ സഹായിക്കും. അരക്കെട്ടും ശരീരത്തിൻറെ മേൽഭാഗവുമെല്ലാം ചലിക്കുന്ന ഈ പൊസിഷൻ വർക്ക്ഔട്ടിന് തുല്യമായ ഫലം ചെയ്യും.

3. ലഞ്ചസ്
പങ്കാളികളിൽ ഒരാൾ മറ്റൊരാളുടെ ശരീരത്തിൽ ഇരിക്കുന്ന ലോട്ടസ് പൊഷിൻറെ തന്നെ ഒരു വകഭേദമാണ് ഇത്. ലഞ്ചസ് വ്യായാമത്തിന് സമാനമായ തോതിൽ ശരീരത്തിന് നല്ല ഫ്ളെക്സിബിലിറ്റി ഇത് നൽകും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. 

4. സ്റ്റാൻഡിങ് സെക്സ്
30 മിനിറ്റിൽ 160 കാലറിയിലധികം കത്തിച്ചു കളയാൻ നിന്നു കൊണ്ടുള്ള ലൈംഗിക ബന്ധം സഹായിക്കും. എന്നാൽ ഇത് പരിചയിക്കാൻ അൽപം അധ്വാനം വേണ്ടി വന്നേക്കാം. 

5. ഡോഗി സ്റ്റൈൽ
പലപ്പോഴും പങ്കാളികൾ പരീക്ഷണാർത്ഥം ശ്രമിക്കാറുള്ള ഒന്നാണ് ഡോഗി സ്റ്റൈൽ. കോർ മസിലുകൾക്ക് നല്ല വ്യായാമം നൽകാൻ സഹായിക്കുന്ന ഈ സെക്സ് പൊസിഷൻ ഒരു കാർഡിയോ വർക്ക്ഔട്ടിൻറെ ഫലവും ചെയ്യും.

പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ശരീരഭാരവും ഉത്കണ്ഠയും ടെൻഷനുമെല്ലാം കുറയ്ക്കാനും ലൈംഗിക ബന്ധം സഹായിക്കും. എന്നാൽ സുരക്ഷിത ലൈംഗിക ബന്ധത്തിന് പ്രാധാന്യം നൽകണമെന്നും ഇരു പങ്കാളികളും ഇതിനായി തയാറാണോ എന്ന കാര്യം എപ്പോഴും ശ്രദ്ധിക്കണമെന്നും ലൈംഗികാരോഗ്യ വിദഗ്ധർ പറയുന്നു.