പായസം ഇഷ്ടമാണോ?;  അമ്പലങ്ങളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ശർക്കര പായസം തയ്യാറാക്കാം

 
sharkara-payasam

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പായസം. വൈവിധ്യങ്ങളായ നിരവധി പായസങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അമ്പലങ്ങളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നമുക്ക് ശർക്കര പായസം വീട്ടിൽ തയ്യാറാക്കി നോക്കിയാലോ. ഇതിനായി എന്തൊക്കെയാണ് വേണ്ടത് എന്നോ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും നമുക്ക് നോക്കാം.

ശർക്കര പായസം

ഇതിനായി ആദ്യം തന്നെ കുറച്ച് പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി എടുക്കണം. ഇനി ഇത് ഒന്ന് വേവിച്ചെടുക്കാം. മധുരത്തിന് ആവശ്യമായ ശർക്കര ഉരുക്കി പാനിയാക്കി എടുക്കണം. ഉരുക്കിയെടുത്ത ശർക്കര വേവിച്ചുവെച്ച അരിയിലേക്ക് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതൊന്ന്‌ കുറുക്കി എടുക്കണം.

അല്പം തേങ്ങ ചേർത്ത് കൊടുക്കാം. ഒന്നുകൂടി കുറുകി വരാൻ അനുവദിക്കണം. നല്ലതുപോലെ കുറുകി വന്നതിനുശേഷം കുറച്ച് കട്ടിയുള്ള തേങ്ങാപ്പാല്‍ ചേർക്കാം. അല്പം ഏലയ്‌ക്കാപ്പൊടിയും കുറച്ച് നെയ്യും കൂടി ചേർത്തതിനുശേഷം അടുപ്പത്ത് നിന്ന് വാങ്ങി വെക്കാം.

ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചുകൊടുക്കണം. ഇത് ചൂടായി വരുമ്പോൾ കുറച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നല്ലതുപോലെ ഒന്ന് വറുത്തെടുക്കണം. മാസത്തിലേക്ക് ചേർത്തു കൊടുത്താൽ രുചികരമായ ശർക്കര പായസം റെഡി